സിൽക്‌സ്മിത എന്ന നടി മരിച്ചിട്ടു  വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും താരത്തെ കുറിച്ച് പറയാത്ത സംവിധായകരും, നടിനടന്മാരുമില്ല ഈ മേഖലയിൽ, ഇപ്പോൾ താരത്തെ കുറിച്ച് സംവിധായകൻ ഗംഗേ അമരൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നതും. ഭാരതി രാജെയുടെ അലൈകൾ  എന്ന ചിത്രത്തിൽ നല്ലൊരു കുടുംബിനിയുടെ വേഷം ആയിരുന്നു സിൽക്കിനെ, പിന്നീടാണ് എന്റെ സിനിമയായ കോഴി കൂവത്  എന്ന ചിത്രത്തിൽ അവൾ അഭിനയിച്ചത്, അതിലും നല്ലൊരു വേഷം  ചെയ്യ്തത്,  ഈ പെൺകുട്ടിയെ എന്നും ഇങ്ങന് കണ്ടാൽ മതിയെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്,

ആ സിനിമക്ക് ശേഷം അവൾ എവിടെവെച്ചാലും എന്നെ കണ്ടാൽ ഉടൻ വന്നു കെട്ടിപിടിക്കുമായിരുന്നു, അതുപോലെ എന്റെ വീട്ടിൽ വരുകയും കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യ്തിരുന്നു. ഞാൻ കണ്ടിടത്തോളം നല്ല പെൺകുട്ടി ആയിരുന്നു അവൾ, എന്റെ  വീട്ടിൽ വരുമ്പോൾ അവൾ വെളുപ്പിനെ കുളിച്ചു നല്ല വസ്ത്രവും ധരിച്ചു പൂവും ചൂടിയാണ്  അടുക്കളയിൽ കയറി ഭഷണം ഉണ്ടാക്കി കഴിച്ചിട്ട് പോകുന്നത്, അത്ര നല്ല കുടുംബിനി ആയ പെൺകുട്ടി ആയിരുന്നു സിൽക്ക് സംവിധായകൻ പറയുന്നു.

എന്നാൽ ചില സംവിധായകർ അവളെ ചൂഷണം ചെയ്യുക ആയിരുന്നു, അതുകൊണ്ടായിരിക്കും അവൾ തെറ്റിവഴിയിലെക്ക് പോയതും. എങ്കിലും അവൾ എന്റെ മനസിൽ കുലീനതയുള്ള പെൺകുട്ടി ആയിട്ട് മാത്രം തോന്നിയിട്ടുള്ളൂ, അവളുടെ മരണ വാർത്ത എനിക്ക് വളരെ ഷോക്ക് ആയിരുന്നു ഗംഗേ അമരൻ  പറയുന്നു.