കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നാ പ്യാരിയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ താരമാണ് ഗായത്രി സുരേഷ്, പിന്നീട് അങ്ങോട്ട് ഗായത്രിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തന്റെ നിലപാടുകളിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്ന ഒരു താരം കൂടിയാണ് ഗായത്രി, വളരെ ശ്കതമായ തീരുമാനങ്ങൾ എടുക്കുവാനും അതിൽ ഉറച്ച് നിൽക്കുവാനും ഗായത്രി സമർത്ഥയാണ്. തന്റെ മികച്ച നിലപാടുകൾ കൊണ്ട്  നല്ലൊരു ആരാധക ബലം ഉണ്ടാക്കിയെടുക്കുവാനാ ഗായത്രിക്ക് കഴിഞ്ഞു , മിസ് കേരള ആയതിനു ശേഷമാണ് ഗായത്രി സിനിമയിലേക്ക് എത്തിച്ചേർന്നത്, ഗായത്രിയെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഗായത്രിയുടെ സംസാരം തന്നെയാണ്, ത്രിശൂർ ജില്ലയിലെ ഗായത്രിയുടെ സംസാരം എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്.

ഇപ്പോൾ ബിഗ്‌ബോസിലെ വിജയി ആരാണെന്ന് പറഞ്ഞിരിക്കുകയാണ് താരം, ഫിറോസിനെയാണ് ഗായത്രി സപ്പോർട്ട് ചെയ്ത എത്തിയിരിക്കുന്നത്.  തനിക്ക് ഫിറോസ്‌ക്കയെ നേരത്തെ അറിയില്ലെന്ന്ഗായത്രി പറയുന്നു . എനിക്ക് ഷോയില്‍ വന്ന ശേഷമാണ് അറിയുക. ഷോയുടെ പകുതി ആയപ്പോഴെക്കെ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ സ്വഭാവവും നിലപാടുകളുമെല്ലാം ഇഷ്ടമാണ് എന്നും ഗായത്രീ പറയുന്നു , ഇത് കൂടാതെ ഷോയിലെ മറ്റു താരങ്ങൾ ആയി  കൂടാതെ സായി വിഷ്ണു, റിതു മന്ത്ര എന്നിവരെ കുറിച്ചുളള ചോദ്യത്തിനും നടി മറുപടി നൽകിയിരുന്നു . സായി എനിക്ക് വളരെ ഇഷ്ടമുളള ഒരു മല്‍സരാര്‍ത്ഥിയാണ് എന്നും താരം വ്യക്തമാക്കി . സായി നല്ലൊരു മനുഷ്യത്വമുളള മനുഷ്യനായിട്ട് എനിക്ക് തോന്നിയിട്ടുണ്ട് താരം  വ്യക്തമാക്കി.