മലയാളത്തിൽ അടുത്തിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. പല കാര്യങ്ങളിലും തൻറെ അഭിപ്രായങ്ങൾ പരസ്യമായിത്തന്നെ രേഖപ്പെടുത്തുന്ന ഗായത്രിക്ക് ആരാധകർ ഉള്ളതുപോലെ തന്നെ വിമർശകരും ഏറെയാണ്. നടിയായും മോഡലായും പേരുകേട്ട ഗായത്രി, ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നിരിക്കുകയാണ്. തന്നോട് ചിലർ അഡ്ജസ്റ്റ് മെൻറ് അവർക്ക് തയ്യാറാണോ എന്ന് ചോദിച്ചിട്ടുണ്ട് എന്നാണ് ഗായത്രി ഈ വെളിപ്പെടുത്തലുകളിലൂടെ വ്യക്തമാക്കുന്നത്. ഒരു അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.


ഇത്തരം ചോദ്യങ്ങൾ ഓട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനമായ കാര്യം എന്നും താരം അഭിപ്രായപ്പെടുന്നു. കുറെ ടീംസ് തന്നോട് കോംപ്രമൈസ് തയ്യാറാണ് അഡ്ജസ്റ്റ് മെൻറ് തയ്യാറാണോ എന്നെല്ലാം ചോദിച്ചിട്ടുണ്ട് എന്നും അതൊക്കെ തിരിച്ചു നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അനുസരിച്ച് ആയിരിക്കും എന്നും പറയുന്ന ഗായത്രി ആൾക്കാർ എന്തായാലും ഇതൊക്കെ ചോദിക്കും എന്നാണ് പറയുന്നത്. നമുക്ക് വേണമെങ്കിൽ അത്തരം ചോദ്യങ്ങളോട് ദേഷ്യപ്പെട്ട് പ്രതികരിക്കാം എന്ന് പറയുന്ന താരം എന്തൊക്കെ വന്നാലും നമ്മളെ കേറി റേറ്റ് ചെയ്യാനും അറ്റാക്ക് ചെയ്യാനും ആരും വരില്ല എന്നും പറയുന്നുണ്ട്. ഒരു കണക്കിന് ആർക്കും തങ്ങളെ ഇഷ്ടമല്ലാത്തത് നല്ലതാണ് എന്നും അതൊരു കംഫർട്ട് സോൺ ആണ് എന്നും താരം പറയുന്നു.


അങ്ങനെയുള്ളത് കൊണ്ട് ആൾക്കാരുടെ സ്വഭാവ സർട്ടിഫിക്കറ്റ് നോക്കി ഇരിക്കേണ്ട കാര്യം വരുന്നില്ല എന്ന താരം വ്യക്തമാക്കുന്നു. എന്തായാലും ആൾക്കാർക്ക് നമ്മളെ ഇഷ്ടമല്ല അപ്പോൾ പിന്നെ നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയുമെന്നും ഇഷ്ടമുള്ളത് പറയാം എന്നും താരം അഭിപ്രായപ്പെടുന്നു. എന്നുവെച്ച് അതിൻറെ അർത്ഥം തോന്നിവാസം ചെയ്തു നടക്കുക എന്നല്ല എന്നും താരം വ്യക്തമാക്കുന്നുണ്ട്. തന്നെ ആളുകൾ ഇഷ്ടപ്പെടുമ്പോൾ ആ ഇഷ്ടം തിരിച്ചു നൽകാൻ തോന്നുമെന്നും അതിനുവേണ്ടി ഡ്രസ്സ് ഒക്കെ എടുക്കുന്നതിനു ഭേദം ആർക്കും ഇഷ്ടം അല്ലാതെ ഇരിക്കുന്നതാണ് എന്നുമാണ് ഗായത്രി സുരേഷിൻറെ പക്ഷം. മറ്റൊരു ഇൻറർവ്യൂവിൽ കാ സ്റ്റിംഗ് കൗച്ച് പോലെയുള്ള അനുഭവങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ട് എന്ന് ഗായത്രി തുറന്നു പറയുന്നുണ്ട്.


പലരും എന്നോട് ചോദിച്ചിട്ടുണ്ട് എന്നും പക്ഷേ താൻ ഒരിക്കലും തന്നെ ശരീരവും തൻറെ മൂല്യവും കോംപ്രമൈസ് ചെയ്തിട്ടുള്ള ഒരു ഉദ്ദേശത്തിനും തയ്യാറല്ല എന്നും താരം വ്യക്തമാക്കുന്നു. അത്തരം സാഹചര്യത്തിൽ ഏതൊരു സ്ത്രീയും മാന്യമായി തനിക്ക് പറ്റില്ല എന്ന് പറഞ്ഞത് വിട്ടു കളയുന്നതാണ് തന്നെ അഭിപ്രായത്തിൽ നല്ലത് എന്നാണ് ഗായത്രി പറയുന്നത്. അതേസമയം സെറ്റിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു ഇൻ്റേണൽ കമ്മിറ്റി രൂപീകരിച്ചത് എന്തുകൊണ്ടും നല്ലത് തന്നെയാണ് എന്നും അത് പൂർണ്ണമായും അംഗീകരിക്കുന്നു എന്നും ഗായത്രി പറയുന്നു. ഒരുത്തി എന്ന സിനിമയുടെ പത്രസമ്മേളനത്തിന് ഇടയിൽ വിനായകൻ ക്യാമ്പിനെ കുറിച്ച് പറഞ്ഞ വിവാദ പരാമർശത്തിനെ കുറിച്ചുള്ള തൻറെ പ്രതികരണത്തിലാണ് ഗായത്രി തൻറെ നിലപാട് വ്യക്തമാക്കുന്നത്.