അഡാ ർ ലവ് എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടി ആയിരുന്നു നൂറിൻ ഷെരീഫ്. ഇപ്പോൾ താരം വിവാഹതിയാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. നടൻ കൂടിയായ ഫഹിം സഫർ ആണ് വിവാഹം കഴിക്കുന്നത്. ഇപ്പോൾ വിവാഹ നിസ്ചയം കഴിഞ്ഞിരിക്കുകയാണ്. വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ നടി സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ വിവരം ഇരുവരും അറിയിപ്പിച്ചിരുന്നില്ല.

ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് ആർക്കും അറിവുള്ള കാര്യമല്ല, വിവാഹത്തെ കുറിച്ച് മറ്റുള്ള കാര്യങ്ങൾ ഇരുവരും പങ്കവെച്ചിട്ടില്ല. വിവാഹ നിസ്ചയം ആണ് ഇപ്പോൾ കഴിഞ്ഞത്, വൈകാതെ വിവാഹിതയായേക്കും എന്ന സൂചനകളൊന്നും നൂറിന്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഫഹിം സഫറുമായി ഏറെ കാലമായി നൂറിന്‍ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. അടുത്ത ബന്ധുക്കുളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായിട്ടാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൈയ്യില്‍ മെഹന്തി ഇട്ടതിന്റെയും വേദിയുടെ ഒരുക്കങ്ങളുമൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റേറിയായി നൂറിന്‍ നല്‍കിയിരുന്നു.

ഉടൻ തന്നെ വിവാഹം ഉണ്ടാകും,നൂറിന് തന്റെ ഇൻസ്റ്റഗ്രമില്ല ഒരു സ്റ്റോറി പോലെയാണ് മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചത്. ഇരുവരും ഒന്നിച്ചു ഒരു സിനിമയിൽ അഭിനയിച്ചിട്ടില്ല, ജൂൺ ,മധുരം തുടങ്ങിയ  ചിത്രങ്ങളിൽ ഫഹീം സഫർ അഭിനയിച്ചിട്ടുണ്ട്.