ബ്രെഹ്‌മാണ്ഡചിത്രങ്ങളുടെ സംവിധായകൻ ആണ് രാജമൗലി.ഇപ്പോൾ അദ്ദേഹത്തിന്റെ ആർ,ആർ, ആർ റിലീസ് ആകുമ്പോൾ ആരാധകർക്കു വലിയ പ്രതീക്ഷകൾ ആണ് ഉള്ളത്. രാം ചരണും, ജൂനിയര്‍ എന്‍ ടി ആറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയ്ക്ക് മികച്ച പ്രീ ബിസിനസ്സ് തന്നെയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള മറ്റൊരു അമ്പരപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.

ഹിന്ദി പതിപ്പിന്റെ ടിക്കറ്റിന് റെക്കോര്‍ഡ് വില ഈടാക്കിയിരിക്കുകയാണ് ചില തിയേറ്ററുടമകള്‍.ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്‌സ് കട്ടില്‍ ത്രീഡി പ്ലാറ്റിന ടിക്കറ്റിന് 1900 രൂപയും 3ഡി പ്ലാറ്റിന സുപ്പീരിയറിന് 2100 രൂപയുമാണ് വില. ഗുരുഗ്രാമിലെ ആംബിയന്‍സ് ഹാള്‍, മുംബൈ പി.വി.ആര്‍ എന്നിവിടങ്ങളിലും വലിയ തുകക്കാണ് ടിക്കറ്റ് വിറ്റുപോകുന്നത്.എന്നാൽ ആന്ധ്രാപ്രദേശ്,തെലങ്കാന എന്നവിടങ്ങളിൽ സിനിമയുടെ ബുക്കിംഗ് അവസാനിച്ചിരിക്കുകയാണ്. ശെരിക്കും ആർ,ആർ, ആർ സിനിമയുടെ നാമകരണം രൗദ്ര൦, രണം,രുധിരം. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗൺ,ആലിയ ഭട്ട് തുടങ്ങി മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തിൽ.

ചിത്രത്തിൽ ഹോളിവുഡ് താരങ്ങളായ ഒലിവിയ മോറീസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി എന്നിവരും അഭിനയിക്കുന്നു ബാഹുബലി 250 കോടി ബഡ്ജറ്റിൽ ആണെങ്കിൽ ആ ബഡ്ജറ്റ് തകർത്തുകൊണ്ട് ആർ ആർ ആർ 400 കോടി ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്.അത്കൊണ്ടാണ് ആന്ധ്രപ്രദേശ് മന്ത്രി പെര്‍ണി നാനി തന്റെ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നത് സിനിമ ടിക്കറ്റ് നിരക്ക് കൂട്ടാൻ സാധ്യത ഉണ്ടാകും എന്ന്.