തെന്നിന്ത്യയിലെ സൂപർ താരങ്ങളിൽ ഒരു താരം ആണ് രാം ചരൺ. പത്താം  വിവാഹവാര്ഷിക ദിനത്തിന് പിന്നാലെ തന്നെ മറ്റൊരു സന്തോഷ വാർത്തയും താരം പങ്കുവെച്ചെത്തിയിരിക്കുകയാണ്. താൻ ഒരു അച്ഛനാകാൻ പോകുന്നു, താരം തന്നെ ട്വിറ്റർ പോസ്റ്റിലൂടെ ഈ വാർത്ത പങ്കുവെച്ചത്. ഹനുമാന്‍ ജിയുടെ അനുഗ്രഹത്തോടെ ആദ്യത്തെ കണ്‍മണിക്കായി തയാറെടുക്കുകയാണെന്ന വാര്‍ത്ത പങ്കുവയ്ക്കുന്നു  എന്ന് രാംചരൺ അറിയിച്ചിരിക്കുന്നത്.


രാം ചരണിന്റെ പിതാവ് ചിരഞ്ജീവി പങ്കുവച്ച ചിത്രം റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് താരം സന്തോഷവാര്‍ത്ത അറിയിചത്, സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമായ ഉപാസന കാമിനേനിയാണ്  രാംചരൺ വിവാഹം കഴിച്ചത്. ഇരുവരുടയും വിവാഹം 2012  ജൂൺ പതിനാലിന് ആയിരുന്നു നടന്നത് ,


അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്‌സൺ കൂടിയാണ് ഉപാസന. എന്തായലും ഇപ്പോൾ താരം പങ്കുവെച്ച ഈ സന്തോഷ വാർത്തക്ക് നിരവധിപേരാണ് ആശംസകൾ അറിയിച്ചെത്തുന്നത്. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പത്തു വര്ഷം ആയി അതിനു ശേഷമാണ് ഇങ്ങനൊരു സന്തോഷ വാർത്ത ഉണ്ടാകുന്നത്.