മിനിസ്ക്രീൻ രംഗത്തൂടെ  ബിഗ് സ്‌ക്രീനിൽ എത്തി പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് ആശ ശരത്. ‘കുങ്കുമപൂവ്’ എന്ന  സീരിയലിൽ ജയന്തി എന്ന പ്രൊഫ്‌സറുടെ വേഷം വളരെ ആരാധകരെ  നേടികൊടുത്തിരുന്നത്. ആ വേഷം തന്നെയാണ് താരത്തിനെ സിനിമയിലേക്കുള്ള വഴി തെളിയിച്ചതും. ‘കർമ്മ യോദ്ധ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള ആശയുടെ കടന്നു വരവ്. പിന്നീട് അർദ്ധനാരി, ദൃശ്യം, അനുരാഗകരിക്കിൻ  വെള്ളം, വര്ഷം, പാപനാശം, ദൃശ്യം 2, സി ബി ഐ 5  എന്നി ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ താരത്തിന്റെ കുടുംബത്തിലെ ഒരു സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയിൽ പങ്കു വെച്ചിരിക്കുന്നത്.

തനറെ മകൾ കീർത്തന ബിരുദം നേടിയ സന്തോഷം പങ്കു വെച്ച് , കാനഡയിലെ വെസ്റ്റേൺ സർവ്വകലാശാലയിൽ നിന്നും  സിന്തറ്റിക് ബയോളജിയിലാണ് ബിരുദം കീർത്തനക്കു ലഭിച്ചത്. മകളുടെ ഈ ബിരുദാനന്തര ചടങ്ങിന്റെ  കുടുംബ ചിത്രം ആശാ  തന്നെയാണ് സോഷ്യൽ മീഡിയിൽ പങ്കു വെച്ചത്. ചിത്രം പങ്കു വെച്ചതിന് ഒപ്പം ഒരു കുറിപ്പും പങ്കു വെച്ച്.  കുറിപ്പ് ഇങ്ങനെ .. എത്ര പെട്ടന്നാണ് സമയം പോകുന്നത് , ഇപ്പോൾ നീ കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം നേടി ,ജീവിതത്തിന്റെ ഒരു പുതിയ അധ്യായത്തിനു തുടക്കം കുറിച്ചു എന്റെ അമ്മുവിനെ അഭിനന്ധനങ്ങൾ .

മകൾ കീർത്തനയുടെ കുട്ടിക്കാല ചിത്രവും അതിനോടൊപ്പം ബിരുദം നേടിയ കീർത്തനയുടെ ചിത്രവും, ഒപ്പം കുടുമ്ബ ചിത്രവുമാണ് ആശാ ശരത് പങ്കു വെച്ചത്. കോവിഡ് ലോക്ക് ഡൗൺ സമയത്തു കോളേജുകളും, യൂണിവേർഴ്സ്സിറ്റിയും അടച്ചപ്പോൾ കാനഡയിലെ അകപ്പെട്ടുപോയ മകളെ കുറിച്ചും വളരെ വിഷമം തോന്നിയ്യ് സംഭവവും ആശ ശരത് മുൻപ് പങ്ക് വെച്ചിരുന്നു ,മൂത്ത മകൾ ഉത്തരക്ക് ആശയുടെ കൂട്ട്  നൃത്തത്തിൽ ആണ് താല്പര്യം.