കഴിഞ്ഞ ദിവസം ആയിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടി നവ്യയുടെ പിറന്നാൾ, ആ ദിവസം ഗംഭീരമായ ആഘോഷിച്ച നടിയുടെ സഹോദരൻ മറ്റൊരു സന്തോഷവാർത്തയും  ഇപ്പോൾ പങ്കുവെച്ചെത്തിയിരിക്കുകയാണ്. തന്റെ രണ്ടാം വിവാഹവാർഷിക൦ ആണ്, അതിനു വേണ്ടി തന്റെ പ്രിയതമക്ക് ആശംസകൾ നേരുകയും ചെയ്യ്തു രാഹുൽ. രാഹുലിന്റെ ഈ ആശംസപോസ്റ്റിനു താഴെ ആയി നവ്യ  കുറിച്ച്   ഞാനും കൂടി വരട്ടെ എന്നിട്ടു നമ്മൾക്ക് അടിച്ചു പൊളിക്കാം.

രാഹുലിന്റെ ഈ പോസ്റ്റിനു നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തിയിരിക്കുന്നത്, രാഹുലിന്റെ പോസ്റ്റ് ഇങ്ങനെ , എന്റെ പ്രിയതമക്ക് രണ്ടാം വിവാഹവാർഷികശംസകൾ, വാദങ്ങളും, ആരോഗ്യപരമായ ചർച്ചകളും പരസ്പരം രസം നിറഞ്ഞ ചലഞ്ജ്സ്സുകളും എല്ലാം തന്നെ നിറഞ്ഞു നിന്ന മനോഹരമായ രണ്ടു വര്ഷം. ഞാൻ തിരികെ വന്നതിനു ശേഷം നമ്മൾക്ക് ഈ സന്തോഷം ആഘോഷിക്കാം. എന്നാണ് രാഹുൽ ചിത്രം പങ്കുവെച്ചുകൊണ്ടു പറഞ്ഞിരിക്കുന്നത്. രാഹുലിന്റെയും,സ്വാതിയുടയും   വിവാഹം 2020  ഒക്ടോബരിൽ ആയിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു നവ്യയുടെ പിറന്നാൾ ആ ദിവസം ഗംഭീരമായി തന്നെ താരം ആഘോഷിച്ചിരുന്നു.

നവ്യയുടെ പോസ്ടിന്ന് താഴെ ആയി  രാഹുൽ കളിയാക്കി പറഞ്ഞത് എന്റെ ചേച്ചിക്ക് 40 വയസ്സായി എന്നായിരുന്നു, നവ്യയുടെ പിറന്നാൾ  ആഘോഷിച്ച ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ഇടം  പിടിച്ചിരുന്നു ഒപ്പം ആരാധർ നവ്യയോട് മറ്റൊരു ചോദ്യവും ചോദിച്ചിരുന്നു എല്ലാം ചിത്രങ്ങളിലും  താരത്തിന്റെ ഭർത്താവു സന്തോഷിനെ മാത്രം കാണുന്നില്ല എന്ന് . എന്നാൽ ഈ ചോദ്യത്തിന് താരം ഇതുവരെയും പ്രതികരിച്ചെത്തിയിട്ടില്ല, ഒരുത്തി എന്ന ചിത്രത്തിലൂടെ ആണ് നവ്യ വീണ്ടും സിനിമയിൽ സജീവമായത്.