കോമഡി സ്കിറ്റിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് ഹരീഷ് കണാരൻ, ഇപ്പോൾ തന്റെ കുട്ടിക്കാലത്തു അനുഭവിച്ച കഷ്ട്ടതകളെ കുറിച്ച് പറയുകയാണ് നടൻ, രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഹരീഷിന് അമ്മയെ നഷ്ടമാകുന്നത്.സരോജിനി എന്നായിരുന്നു അമ്മയുടെ പേര്. താന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അമ്മ ടിബി വന്ന് മരിച്ചത്. അടുത്തവര്‍ഷം അച്ഛന്‍ വേറെ കല്യാണം കഴിച്ചു.ചെറിയമ്മയുടെ വീട്ടിലായിരുന്നു പിന്നീട് താ മസം,അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛന്‍ തന്നെ വളര്‍ത്തിയത്. അമ്മയില്ലാത്ത കുട്ടിയല്ലേ എന്ന് കരുതി ഒന്നിനും വഴക്കു പറഞ്ഞിട്ടില്ല.

പിന്നെ താനും അച്ഛനും ചെറിയമ്മയുടെ വീട്ടിലേക്ക് മാറി. പെരുമണ്ണയിലെ തങ്ങളുടെ വീട് ആള്‍ത്താമസമില്ലാതെ നശിച്ചു പോയിരുന്നു, താന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് മാമന്‍ പെരുമണ്ണയിലേക്ക് താമസം മാറ്റിയത്. താനും അവര്‍ക്കൊപ്പം പോയി. തന്റെ കല്യാണം കഴിയുന്നത് വരെ പിന്നെ താന്‍ അവർക്കൊപ്പമായിരുന്നു താമസം, അച്ഛന്‍ എല്ലാ ആഴ്ചയും തന്നെ കാണാന്‍ പെരുമണ്ണയിലേക്ക് വരും. തനിക്ക് വേണ്ടതെല്ലാം വാങ്ങി തരും. രണ്ടാമത്തെ വിവാഹത്തില്‍ അച്ഛന് ഒരു മകന്‍ കൂടിയുണ്ട്

കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയയിൽ ഹരീഷിന്റെ വീട് ചർച്ചയായിരുന്നു.  തന്റെ ഫേസ്ബുക്കിൽ പുതിയ വീടിന്റെ ചിത്രം പങ്കുവച്ചതോടെ വരിക്കാശ്ശേരി മന പോലെയുണ്ട് വീടെന്നും,ഇത് 5 കോടി രൂപയുടെ വീടാണ്ന്നും പ്രചരിപ്പിച്ചിരുന്നു. അതിനു ശേഷം നടൻ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നു. യഥാർഥത്തിൽ തന്റേത് പുതിയ വീടല്ല   അതൊരു പഴയ വീട് നവീകരിച്ചതാണ് ,താൻ തന്റെ അമ്മയുടെ പേരാണ് വീടിന് നൽകിയിരിക്കുന്നതും നടൻ പറയുന്നു