മിമിക്രി കലാരംഗത്തിലൂടെ സിനിമയിലേക്ക് എത്തിയ പ്രേക്ഷകപ്രിയ താരംആയിരുന്ന കൊച്ചിൻ ഹനീഫ ഇന്ന് മലയാള സിനിമക്ക് ഓർമ്മയായിട്ട് പന്ത്രണ്ടു വർഷങ്ങൾ ആയി. ഇന്നും അദ്ദേഹം മലയാളി പ്രേഷകരുടെ മനസിൽ മരിക്കാത്ത ഓർമകളായി നിൽക്കുന്നു. സൂപ്പർ സ്റ്റാറായ മമ്മൂട്ടിയും,മോഹൻലാലും അങ്ങനെ നിരവധി താരങ്ങൾ ആണ് അദ്ദേഹത്തിന് ഓർമ്മപ്പൂക്കളുമായി എത്തിയിരിക്കുന്നത്. സിനിമയുടെ 70കാലഘട്ടങ്ങളിൽ വില്ലനായി ആണ് അദ്ദേഹം സിനിമകളിൽ എത്തിയിരുന്നത്. ഹനീഫ മലയാള, ഹിന്ദി,തമിഴ് എന്നി ഭാഷകളിൽ 300 ൽ പരം സിനിമകളിൽ അഭിനയിച്ചു.

സൂത്ര ധാരനിലേ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മ ദിവസമായ ഇന്ന് നിരവധി വാര്തകൾ ആണ് സോഷ്യൽ മീഡിയ വഴി എത്തുന്നത്. അതിലൊന്നാണ് നടൻ മണിയൻപിള്ള രാജു ഭക്ഷണം കഴിക്കാൻ കാശില്ലാതിരുന്ന സമയത്തു ഹനീഫയാണ് സഹായിച്ചതു എന്ന് താരം പറയുന്നു. സഹജീവികളോട് അത്രയധികം സ്‌നേഹവും കരുതുലും കാണിച്ച ഹനീഫയെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ എല്ലാവരും പൊട്ടിക്കരഞ്ഞിരുന്നു. വളരെ അപൂര്‍വ്വമായിട്ടാണ് അങ്ങനൊരു കാഴ്ച സിനിമാപ്രേമികള്‍ കണ്ടിട്ടുള്ളു. അതിന്റെ കാരണം ഹനീഫ നല്‍കിയ സ്‌നേഹവും കരുതലും ഒക്കെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

സോഷ്യൽ മീഡിയിൽ വന്ന കുറിപ്പിന്റെ പൂർണ്ണ രൂപം ഇതാണ്… മദ്രാസിലെ സിനിമ മോഹികളുടെ റൂമിൽ വിശന്നു വലഞ്ഞിരിക്കുന്നു മണിയൻ പിള്ള രാജു ,കൊച്ചിൻഹനീഫ ഇവരൊക്കെ അവിടെ ഉണ്ട്. വിശപ്പ് സഹിക്കാൻ കഴിയാതെ മണിയൻ പിള്ള രാജു നിൽക്കുമ്പോൾ ഹനീഫ തന്റെ ഖുറാനിൽ വെച്ചിരുന്ന ശേഷിച്ചുള്ള പൈസ രാജുവിനെ എടുത്തു കൊടുത്തു. എനാൽ ഹനീഫക്ക് ഭഷണം വാങ്ങിക്കാൻ കാശില്ല എന്നറിഞ്ഞ സുഹൃത്തു ചോദിച്ചു താൻ ഇനിയും എങ്ങനെ ഭക്ഷണം കഴിക്കും.ഉള്ള പൈസ എടുത്തു രാജുവിനെ കൊടുത്തില്ലേ അപ്പോൾ ഹനീഫ പറഞ്ഞു ഞാൻ വിശപ്പു സഹിക്കും എന്നാൽ രാജു അങ്ങനെ ഒരാൾ അല്ലഹനീഫ പറഞ്ഞു.