വിനീത് ശ്രീനിവാസൻ ഒരുക്കുന്ന  ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച്  കഴിഞ്ഞ ദിവസം ആയിരുന്നു നടന്നത് .ജനുവരി ഇരുപത്തിയൊന്നിനാണ് ഹൃദയം റിലീസിനെ ഇറങ്ങുന്നത് .ഇപ്പോൾ ഹൃദയത്തിലെ പാട്ടിനെ വിമർശിച്ചു കൊണ്ട് രേവതി സമ്പത്തു എത്തി യിരിക്കുന്നു .പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യഎന്ന ഗാനത്തിലെ സ്ത്രീ വിരുദ്ധത ചൂണ്ടി കാട്ടിയാണ് രേവതി എത്തിയത് .പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ’,അതെന്താ വിനീത് ശ്രീനിവാസ് സ്ത്രീകൾക്ക് പത്രാസ് വരില്ലേ സ്ത്രീകൾ സദാനേരവും മൊഞ്ച്  / അഴക്  എന്ന കോൺസെപ്റ്റിൽ ഒതുക്കുന്ന രീതി എടുത്തു കളയടോ .നമ്മൾ ഒക്കെ പത്രാസിൽ പി എ ഛ്  ഡി എടുത്തിട്ടുള്ളവർ ആണ് എന്ന് രേവതി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത് .

പോസ്റ്റിനു ലഭിക്കുന്ന കമെന്റുകൾക്കു രേവതി മറുപടി കൊടുക്കുന്നുണ്ട് .ഒരു ഇൻഡിപെൻഡന്റ് സ്ത്രീയെ കാണിച്ചു ‘പെണ്ണിന്റെ പത്രാസ് കണ്ടോക്കിയേ’ എന്ന് എഴുതിയാല്‍ വ്യക്തിത്വമുള്ള സ്ത്രീകളുടെ എക്‌സിസ്റ്റന്‍സ് കാണുമ്പോള്‍പത്രസായി തോന്നുന്ന കാലം കഴിഞ്ഞു പോയി വിനീതേ ..എന്ന വായനകൾ പേടിച്ചിട്ടായിരിക്കും എന്നാണ് ഒരു കമെന്റ് .

”അത്രക്കൊക്കെ ‘തട്ടത്തിന്‍ മറയത്തെ പെണ്ണിന്റെ മൊഞ്ചു മുതല്‍ ഈ ഹൃദയത്തിന്റെ മൊഞ്ചു ‘മാറിയോ ..ഇവരില്‍ നിന്നൊക്കെ ഈ ക്ലീഷേ ‘മൊഞ്ചില്‍’ നിന്ന് മിനിമം ‘പത്രാസ്സ്’ വരെയുള്ള സഞ്ചാരം പ്രതീക്ഷിക്കുന്നു. അത്രയും ദൂരം കഴിഞ്ഞിട്ട് കോംപ്ലക്‌സിറ്റിയില്‍ കടക്കാം എന്ന് കരുതി..” എന്നാണ് നടിയുടെ മറുപടി.മെറി ലാൻഡ് സിനിമാസ് ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത് .ദർശനരജേന്ദ്രനും ,കല്യാണി പ്രിയദർശനും ആണ് ഈ ചിത്രത്തിലെ നായികമാർ .പ്രണവ് മോഹൻലാൽഅരുൺ  നീലകണ്ഠൻ എന്ന കഥാപാത്രവുമായാണ് ഈ ചിത്രത്തിൽ എത്തുന്നത് .