മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയ്യ്‌തെങ്കിലും ഇപ്പോൾ തെന്നിന്ത്യയുടെ നായിക ആയി മാറിയിരിക്കുകയാണ് ഹണി റോസ് . നന്തമൂരി ബാലകൃഷ്ണയുടെ ചിത്രത്തിൽ ഇപോൾ നായിക ആയതിനു ശേഷം താരത്തെ ഇപ്പോൾ തെലുങ്ക് സിനിമകളുടെ സൂപ്പർ നായിക ആക്കി മാറ്റിയിരിക്കുകയാണ്, കേരളത്തിൽ ഉടനീളം ഹണി റോസ് ഉത്ഘാടനത്തിനു പങ്കുവഹിക്കുകയാണ്, എന്നാൽ ഇപ്പോൾ കേരളത്തിൽ മാത്രമല്ല ആന്ഡ്രയിലും , തെലുങ്കാനയിലും താരം ഉത്ഘാടനത്തിനായി പോകാറുണ്ട്.

ഇപ്പോൾ താരം വിജയ വാഡയിൽ  ഒരു ഉത്ഘാടനത്തിനു എത്തിയപ്പോൾ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. വിവാഹത്തെ കുറിച്ചാണ് ആരാധകർ ഹണിയോട് ചോദിച്ചത്, അതിന് നടി നൽകിയ മറുപടി ,തനിക്കു വിവാഹം വളരെ ഇഷ്ട്ടം ആണ്. ആ ഉത്തരവാദിത്വ൦ ഏറ്റെടുക്കാൻ താൻ തയ്യാർ ആണ്. ഒരു വിവാഹ ബന്ധം വളരെ വിജയകരമായി കൊണ്ട് പോകാൻ ഞാൻ ശ്രമിക്കുന്നുണ്ട് ഹണി റോസ് പറയുന്നു.

വീരസിംഹറെഡ്ഡി ഗംഭീര വിജയമായതോടെ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ഹണി നായികയാകുമെന്ന വാര്‍ത്തകളും എത്തിയിരുന്നു. എന്നാൽ ഈ വാർത്തയോട് നടി  പ്രതികരിച്ചു , ഇപ്പോൾ നടി മലയാളത്തിലും, തെലുങ്കിലും ഒരുപാടു സിനിമകൾ അഭിനയിക്കാനുള്ള തിരക്കുകളിൽ ആണ് താരത്തിന്റെ അടുത്ത മലയാള ചിത്രം ‘പൂക്കാലം’അണിയറയിൽ ഒരുങ്ങുകയാണ്.