ഒരു രസികൻ മാപ്പു പറച്ചിലാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.കൊച്ചികുട്ടികളുടെ കുസൃതി തരം നിറഞ്ഞ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രെദ്ധ നേടാറുണ്ട്.ചിലപ്പോൾ ചിരി പടർത്തുന്ന കൗതുകകരമായ ചില സംശയങ്ങൾ ചോദിച്ചും മാതാപിതാക്കളെ ഇവർ കുഴക്കാറുണ്ട്

അതേസമയം, കഴിഞ്ഞദിവസം മറ്റൊരു രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ‘ എന്റൊപ്പം ഒരു ക്രിമിനലുണ്ട്’ എന്ന സിനിമ ഡയലോഗിനൊപ്പമുള്ള ദൃശ്യങ്ങളാണ് ശ്രദ്ധനേടിയത്. ഈ ഡയലോഗ് പറയുന്നത് ഒരു കൊച്ചുകുട്ടിയാണ്. ഡയലോഗ് പറഞ്ഞശേഷം ക്രിമിനലിനെ കാണിക്കുമ്പോഴാണ് രസം. ഒരു കൊച്ചുകുട്ടി മീശയൊക്കെ വരച്ച് കുഞ്ഞു മുണ്ടും ഉടുത്ത് തലയിൽ തോർത്തുംകെട്ടി ദേഷ്യ ഭാവത്തിൽ ഇരിക്കുകയാണ്.

പെട്ടെന്നാണ് ഈ കുഞ്ഞ് മിടുക്കന് നാണവും ചമ്മലുമൊക്കെ വന്നത്. നാണിച്ചുള്ള നിൽപ്പും ദേഷ്യത്തിൽ തലയിലെ തോർത്ത് അഴിച്ച് എറിയുന്നതുമൊക്കെ കാണാൻ വളരെ രസകരമാണ്.ആരാധകർക്കിടയിൽ പൊട്ടിച്ചിരി പടർത്തിയിരിക്കുന്നത് നിമിഷ നേരം കൊണ്ടാണ്.