‘ഉസ്താദ് ‘എന്ന സിനിമയിലെ മോഹനലാലിന്റെ നായികയായി എത്തിയ നടി ഇന്ദ്രജയെ  മലയാളി പ്രേക്ഷകർക്ക്‌ ഇന്നും സുപരിചിതം ആണ്. മോഹൻലാലിൻറെ മാത്രം അല്ല മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലും തന്റെ മികച്ച അഭിനയം പുലർത്തിയ നടിയാണ് ഇന്ദ്രജ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുമാറിയ നടിയെ കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയിൽ വാർത്തയായിരിക്കുകയാണ്. ബാലതാരമായി  തമിഴ് സിനിമയിൽ ആയിരുന്നു ഇന്ദ്രജയുടെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദി ഗോഡ് മാൻ എന്ന സിനിമയിലൂടെ ആണ്താരം  മലയാളത്തിൽ എത്തിയത്.


പിന്നീട് താരം ഇൻഡിപെൻഡൻസ്, വാർ ആൻഡ് ലവ്, എഫ് ഐ ആർ, ക്രോണിക് ബാച്ചിലർ, അഗ്നിക്കിരീടം, ഉസ്താത്, മയിലാട്ടം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം തന്റെ അഭിനയം കാഴ്ച്ച വെച്ച്. താരം തന്നെ പറയുന്നു തനിക്കു മലയാള സിനിമയിലെ ഹീറോകളുടെ കൂടെ തന്നെ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്. വര്ഷങ്ങള്ക്കു ശേഷം സൂപർ ഹിറ്റ് പാട്ട് നന്ദലാലക്കു ചുവടു വെച്ച് താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വാർത്തയാകാൻ കാരണം.


വിവാഹിത ആയതിനു ശേഷം ഇന്ദ്രജ സോഷ്യൽ മീഡിയിൽ സജീവമായിരുന്നു കൂടാതെ ചിലതമിഴ് സീരിയിലുകളിൽ അഭിനയിക്കുകയും ചെയ്യ്തിട്ടുണ്ട്. താരത്തിന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചറിയാൻ ആരാധകർക്ക് വലിയ കൗതുകം ആയിരുന്നു. നടൻ അബ്സർ ആയിരുന്നു ഇന്ദ്രജയുടെ ഭർത്താവു അനന്യ മതസ്ഥൻ ആയതുകൊണ്ട് ആദ്യം വീട്ടുകാർ അംഗീകരിച്ചിരുന്നില്ല.എന്നാൽ ഇന്ദ്രജ പറയുന്നു അദ്ദേഹം എനിക്ക് പറ്റിയ ആളാണ്. ഞാൻ ഇന്നും പക്കാ വെജിറ്റേറിയൻ തന്നെയാണ് അദ്ദേഹത്തിന് നിസ്‌കരിക്കാൻ വേറെ മുറിയും,എനിക്ക് പ്രത്യേക പൂജാമുറിയും ഉണ്ട് ,അദ്ദേഹം എന്നെ പൂർണമായി തന്നെ പിന്തുണക്കുന്നുണ്ട് ഇന്ദ്രജ പറയുന്നു, ഇരുവർക്കും ഒരു മകളുമുണ്ട്.