തെരഞ്ഞെടുപ്പു കാലത്തുസുരേഷ് ഗോപിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ച് നടൻ ഇന്നസെന്റ്.തനിക്കായി സുരേഷ് ഗോപി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയപ്പോഴുണ്ടായ ചില സംഭവങ്ങളാണ് ഇന്നസെന്റ് കുറിപ്പില്‍ പറയുന്നത്.തനിക്കു വേണ്ടി ഇലക്ഷന് പ്രചാരണത്തിനു ആരോടും ആവശ്യപ്പെടാതിരുന്നിട്ടും കൂടി സിനിമാ സാംസ്‌ക്കാരിക സാഹിത്യ രംഗത്തെ പലരും വോട്ട് ചോദിക്കാനെത്തിയെന്നും മധു സര്‍, മോഹന്‍ലാല്‍ തുടങ്ങി പലരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും ഇന്നസെന്റ് പറയുന്നു

ഒരു ദിവസം ഇടവേള ബാബു വിളിച്ചിട്ടു എന്നോട് പറഞ്ഞു ഇലക്ഷൻ പ്രചാരണത്തിനു സുരേഷ് വരുന്നുണ്ട്.ആര് വിളിച്ചു ഞാൻ ചോദിച്ചു. അത് ഞാൻ ആണ് വിളിച്ചത് ഇടവേള ബാബു പറഞ്ഞു. സുരേഷ്‌ഗോപി അന്ന് ബി ജെ പി ആയിട്ടില്ല. അതുവരെ ഞാൻ എവിടെ പോയാലും ആളുകൾ എന്റെ കൈയിൽ പിടിക്കാനും നല്ല ആരവത്തോടു വരുകയും ചെയ്യ്തു. എന്നാൽ അന്ന് സുരേഷേട്ടാ സുരേഷേട്ടാ എന്ന് വിളിച്ചു കൊണ്ട് ആൾക്കാർ ബഹളം ഉണ്ടാക്കാൻ തുടങ്ങി. റോഡ് ഷോയുമായി പോയ് സ്ഥലങ്ങളിൽ എനിക്ക് സമനാനുഭവം ആണ് ഉണ്ടായത്. എന്നെ ആർക്കും വേണ്ട.

അപ്പോളാണ് എനിക്ക് ഒരു കാര്യം മനസിലായതു. നമ്മളെക്കാൾ സുന്ദരനായ ആരെയും ഇലക്ഷന് പ്രചാരണത്തിനു കൊണ്ട് പോകരുത്. ഇന്നസെന്റ് പറഞ്ഞു. ഈ ലോകം അതിലൊരു ഇന്നസെന്റ്റ് എന്ന ഒരു മാസികയിലെ പംക്തിയിൽ ആണ് ഇന്നസെന്റ് ഈ അനുഭവം പങ്കു വെച്ചിരിക്കുന്നത്.