മലയാള സിനിമയിൽ വെത്യസ്ത കഥാപാത്രം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഒരു നടിയാണ് ശോഭന. സിനിമയെ പോലെ തന്നെ ജീവ വായു ആണ് ശോഭനക്ക് തന്റെ നൃത്തത്തിനോട്. കുട്ടികാലം മുതൽ നൃത്തത്തിൽ അഭികാമ്യമുള്ള ശോഭന ഇപ്പോൾ ഒരു നൃത്തവിദ്യാലയവും ആരംഭിച്ചിരിക്കുകയാണ്, നിരവധി കുട്ടികൾ ആണ് താരത്തിന്റെ കീഴിൽ നൃത്തം അഭ്യസിക്കുന്നത്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വീഡിയോയും ,വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് .ഇപ്പോൾ അങ്ങനൊരു വീഡിയോ ആണ് ശോഭന പങ്കുവെച്ചിരിക്കുന്നത്.

ഇപ്പോൾ താരം പുതിയ നൃത്തവീഡിയോ പങ്കുവെച്ചതിൽ തന്റെ സ്വന്തം മകൾ നാരയണിയേയും പരിചയപെടുത്തിയിരിക്കുകയാണ് താരം. കുട്ടികളുടെ ബാച്ചിന് നൃത്തത്തിന്റെ മുദ്രകൾ പറഞ്ഞു കൊടുക്കുമ്പോൾ തന്റെ മകളെയും തൊട്ടടുത്ത് തന്നെ ഇരുത്തികൊണ്ടു ശോഭന നൃത്തം അഭ്യസിപ്പിക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്. ഈ വീഡിയോയിൽ തന്റെ മകളെ നോക്കികൊണ്ട്‌ മകൾ ചെയ്യുന്നത് ശരിയാണോ എന്നും താരം വീക്ഷിക്കുന്നതും കാണാൻ സാധിക്കും.

തന്റെ മകളെ ഇതുവരെയും ആർക്കും പരിചയപ്പെടുത്തി കൊടുത്തിട്ടില്ല താരം , എങ്കിലും ഈ വീഡിയോയിൽ കാണിക്കുന്ന കുട്ടി തന്റെ മകൾ അനന്ത നാരായണി ആണെന്ന് ആർക്കു കണ്ടാലും മനസിലാകുമെന്നും ആരാധകർ പറയുന്നു. കാരണം കുട്ടിക്കാലത്തു ചിത്രങ്ങൾ നോക്കിയാൽ തന്നെ കുട്ടിയുടെ മുഖവും മനസിലാകും. അത്ര സാമ്യം ഉണ്ട് ഇതിനെ. മുൻപ് തന്റെ മകളെ കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും തന്റെ മകൾകുടെ ചിത്രങ്ങൾ ശോഭന പങ്കുവെച്ചിട്ടില്ല. എന്നാൽ ഇപോൾ ഇത് താരത്തിന്റെ മകൾ തന്നെയാണെന്ന് ഉറപ്പിക്കാം അങ്ങനെ അനന്ത നാരായണിയുടെ ഫോട്ടോ കണ്ട സന്തോഷത്തിലാണ് ആരാധകർ, ശോഭന തന്റെ ഇന്സാഗ്രമിലൂടെ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.