കഴിഞ്ഞ ദിവസം ആണ് ജിനു കോട്ടയത്തിനു എതിരെ ഭാര്യ തനൂജ രംഗത്ത് വന്നത്. തന്നെയും മകളെയും ഉപേക്ഷിച്ച് മറ്റൊരു പെണ്ണിനൊപ്പം ഒളിച്ചോടിയിരിക്കുകയാണ് ജിനു എന്ന് ആണ് ആദ്യം തനൂജ തന്റെ ഫേസ്ബുക്കിൽ കൂടി കുറിച്ചത്. എന്നാൽ ഇതിനു പിന്നാലെ പ്രതികരണവുമായി ജിനുവും എത്തിയിരുന്നു. തന്നെ തനൂജയ്ക്ക് ഒരു വിലയും ഇല്ലായിരുന്നുവെന്നും ആ വീട്ടിൽ താൻ പട്ടിയെ പോലെയാണ് കഴിഞ്ഞത് എന്നും സഹി കേട്ടപ്പോൾ ആണ് താൻ അവിടെ നിന്നും ഇറങ്ങിയത്, അത് ഇപ്പോൾ അല്ല കുറച്ച് നാളായി എന്നും ജിനു പറഞ്ഞിരുന്നു. ഇപ്പോഴിതാ ജിനുവിന് ഒപ്പം പോയ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പോലീസ് കണ്ടെത്തിയിരുന്നു. ശേഷം ഇവരെ ജഡ്ജിയുടെ വീട്ടിൽ ഹാജർ ആക്കുകയും യുവതിയുടെ രണ്ടു മക്കളെ ഭർത്താവിനൊപ്പം വിട്ടയച്ചിട്ട് യുവതിയെ ജിനുവിന് ഒപ്പം പോകാൻ കോടതി അനുവദിക്കുകയും ചെയ്തു. എന്നാൽ ജിനുവിന്റെ ഭാര്യ തനൂജയുടെയും കുഞ്ഞിന്റെയും സ്ഥിതി വളരെ മോശം ആണെന്ന് പറയുകയാണ് സാമൂഹ്യ പ്രവർത്തകനും ഇവരുടെ കുടുംബ സുഹൃത്തും ആയ ജാഫർ.

ജിനുവിനെയും ആ സ്ത്രീയെയും കോടതി ജീവിക്കാൻ അനുവദിച്ചു. എന്നാൽ ഈ പിഞ്ചു കുഞ്ഞിന്റെ മുഖം കണ്ടിട്ട് അവൻ എങ്ങനെയാണ് ഈ കുഞ്ഞിനെ ഉപേക്ഷിച്ച് പോകാൻ കഴിഞ്ഞത് എന്നാണ് ജാഫർ പറയുന്നത്. ഇവരുടെ സ്ഥിതി ഇപ്പോൾ വളരെ മോശം ആണ്. ഈ കോവിഡ് കാലത്ത് വാടക കൊടുക്കാൻ പോലും പണം ഇല്ലാതെ ഈ കുഞ്ഞുമായി വാടകവീട്ടിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥയാണ് തനൂജയുടേത് ഇപ്പോൾ എന്നും ഇവരെ വർഷങ്ങൾ ആയി തനിക്ക് അറിയാമെന്നും ഇവരുടെ കുടുംബവുമായി വർഷങ്ങൾ കൊണ്ട് തനിക്ക് അടുപ്പം ഉണ്ടെന്നും ഇപ്പോൾ തനൂജയുടെയും കുഞ്ഞിന്റെയും സ്ഥിതി വളരെ മോശം ആണെന്നും ആണ് ജാഫർ പറയുന്നത്. ഇവരെ സഹായിക്കാൻ മനസ്സുള്ളവർ നിങ്ങളെ കൊണ്ട് പറ്റുന്ന വിധത്തിൽ സഹായിക്കണം എന്നും ജാഫർ പറഞ്ഞു.