മലയാള സിനിമയിലെ രണ്ടു ഹാസ്യ സമ്രാട്ടുകൾ ആണ് ഇന്നസെന്റും ,ജഗതി ശ്രീകുമാറും. ഇരുവരും പ്രേക്ഷകർക്കു ഒരിക്കലും മറക്കാൻ പറ്റാത്ത അതുല്യ പ്രതിഭകൾ ആണ് .ജഗതി ശ്രീകുമാറിന് പിറന്നാൾ ആശമ്സകൾ നേർന്നു കൊണ്ട് ആരാധകരും ,സഹപ്രവർത്തകരും ,സിനിമ ലോകം തുടങ്ങി നിരവധി പേരാണ് എത്തിയിരിക്കുന്നത് .എന്റെ കടലാസിന് പിറന്നാൾ ആശംസകൾ എന്നാണ് ഇന്നസെന്റ് കുറിച്ചിരിക്കുന്നത് അജു വർഗീസ് ,ശ്വേത മേനോൻ തുടങ്ങിയ താരങ്ങൾ നേരിട്ട് ജഗതിക്ക് ആസംസകൾ അറിയിച്ചു .ജഗതി തനിക്കുണ്ടായ വാഹപകടത്തെ തുടർന്ന് പത്തു വര്ഷംആയി സിനിമയിൽ നിന്നും വിട്ടകന്നിട്ടു .ആരോഗ്യം വീണ്ടെടുത്ത് ഇനിയും കലാരംഗത്തു തുടരട്ടെ എന്നാണ് പലരും ആശംസിച്ചിരിക്കുന്നത് .

സ്വാഭിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്‌മയിച്ച ഈ അതുല്യ നടനെ മലയാളികൾ ഒരിക്കലും മറക്കില്ല .അമ്പിളിക്കല മാഞ്ഞ ആകാശം പോലെ അമ്പിളി ചേട്ടൻ ഇല്ലാത്മലയാള  സിനിമ മുന്നോട്ടു പോകുന്നത് .ചെറു നക്ഷത്രങ്ങൾ പോലെ ഇടക്ക് വരുമെങ്കിലും അവർക്കു ഈ അതുല്യ പ്രതിഭയെ പോലെ ആകാൻ പറ്റില്ല എന്നതാണ് സത്യം .ജഗതി ആരോഗ്യത്തോട് ഉണ്ടായിരുന്നെങ്കിൽ മലയാള സിനിമയിൽ പ്രേക്ഷകരെ വിസ്‌മയിപ്പിച്ചേനെ .അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അസാന്നിധ്യം മലയാള സിനിമക്ക് വളരെ വലിയ നഷ്ട്ടം ആണ് .

ജഗതിക്ക് പകരം വെക്കാൻ ജഗതി മാത്രമേയുള്ളൂ .അദ്ദേഹത്തിന് പകരം ഒരു ആളുപോലും സ്വപ്നം കാണാൻ പറ്റില്ല .അടൂർ ഭാസിയും ,ബഹദൂറും അരങ്ങ് തകർക്കുന്ന കാലത്തായിരുന്നു ജഗതി എന്ന പ്രതിഭയുടെ വരവും .അദ്ദേഹത്തിന്റെ കാലം അവസാനിച്ചു എന്ന് കരുതിവരുടെ മുന്നിൽ പോലും വിസ്മയിപ്പിച്ചു കൊണ്ട്സ്വന്തം ഒരിടം  മലയാള സിനിമയിൽ സൃഷ്ട്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് അത് അദ്ദേഹം കാത്തു സംരക്ഷിക്കുന്നുമുണ്ട.