ശരീരത്തിന്റെ ചലനശേഷി നഷ്ടപെട്ട പ്രിയനടൻ ജഗതി ശ്രീകുമാർ. നീണ്ട വര്‍ഷത്തിന് ശേഷമാണ് വീണ്ടും സിനിമയില്‍ എത്തിയത് സിബിഐ 5 എന്ന ചിത്രത്തിലൂടെ ആണ്. ഇടവപ്പാതി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ പോകും വഴി അപകടം ഉണ്ടാവുകയാരുന്നു. 2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെ തേഞ്ഞിപ്പലത്തിനടുത്ത് വെച്ചായിരുന്നു അപകടം.ജഗതി സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു.തുടർന്ന് ചികിത്സയിൽ ആയിരുന്നു നടൻ സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാരുന്നു.

വാഹനാപകടം ജഗതിയെയും പ്രക്ഷകരേം തളർത്തിയ ഒരു സംഭവം തന്നെ ആയിരുന്നു.എന്നാൽ നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ ആണ് ജഗതി പ്രേക്ഷകർക്ക് നൽകിയത്.എന്നാൽ ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ വഴി തന്റെ ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജഗതി ശ്രീകുമാർ. ചിങ്ങം ആശംസകൾ എന്ന തലകെട്ടിനൊപ്പം ആണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് ആരാധകർ ആശംസകൾ അറിയിച്ചു കമ്മന്റുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞു പോയ നല്ലതും ചീത്തയുമായ ദിനരാത്രങ്ങൾ വിട പറഞ്ഞ് ഇനി വരാൻ പോകുന്ന ദിനങ്ങൾ എന്നും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും മാത്രമാകട്ടെ.. ജഗതിക്ക് തിരികെ സിനിമയിലേക്ക് എത്താൻ എത്രയും പെട്ടന്നു കഴിയട്ടെ എന്ന് തന്നെ പറയാം.