പൃഥ്വിരാജും സൂരജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജന ഗണ മന’യുടെ സക്സസ് ടീസർ പുറത്തു വിട്ട് അണിയറപ്രവർത്തകർ. മാജിക് ഫ്രയിംസിന്റെ യൂട്യൂബ് ചാനലിലാണ് സക്സസ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തത്തിലെ ചില സീനുകളും കോടതിമുറിയിൽ പൃഥ്വിരാജ് കഥാപാത്രം അരവിന്ദ് സ്വാമിനാഥന്റെ ഡയലോഗും ചേർത്താണ് വീഡിയോ ചെയ്തിരിക്കുന്നത്. മമ്ത മോഹൻദാസ്, സൂരജ് വെഞ്ഞാറമൂട്, പൃഥ്വിരാജ്, ധന്യ അനന്യ, ആൻപ് മണി തുടങ്ങിയവരെയും ടീസറിൽ കാണിക്കുന്നുണ്ട്. പൃഥ്വിരാജിന്റെയും സുരാജറിന്റെയും അഭിനയത്തെ പ്രശംസിച്ച് വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്.ചിത്രത്തത്തിലെ ചില സീനുകളും കോടതിമുറിയിൽ പൃഥ്വിരാജിന്റെ കഥാപാത്രമായ അരവിന്ദ് സ്വാമിനാഥന്റെ സംഭാഷണങ്ങളും ചേർത്താണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. മാജിക് ഫ്രയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സക്സസ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ചിത്രത്തെയും അഭിനേതാക്കളെയും പ്രശംസിച്ച് കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.

ചിത്രം അഞ്ച് ദിവസം കൊണ്ട് 20 കോടിയാണ് ബോക്സ് ഓഫീസിൽ നേടിയത്. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ‘ക്വീന്‍’ സിനിമയ്ക്ക് ശേഷം ഡിജോ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ചെയ്തിരിക്കുന്നത്.ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. ‘അയ്യപ്പനും കോശി’യും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു.