മിനിസ്ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ നാലാം സീസൺ പ്രഖ്യാപിച്ചതോടെ ചർച്ചയായ ആയ ഒരു പേരാണ് ജാനകി സുധീർ. യുവ നടിയായി മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ജാനകി മിനിസ്ക്രീൻ പരമ്പരകളിലും വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ ബിഗ് ബോസ് കുടുംബത്തിലേക്ക് മത്സരാർത്ഥി ആയി എത്തുന്ന ജാനകിയുടെ ആറ്റിറ്റ്യൂഡും വാക്കുകളും കഴിഞ്ഞ സീസണിലെ ജനപ്രിയ മത്സരാർത്ഥി ആയിരുന്ന ഡിംപലിനെ ഓർമ്മിപ്പിക്കുന്ന വിധമാണ് എന്ന് പലരും ചൂണ്ടിക്കാട്ടിയ അതോടെയാണ് ആണ് താരം നവമാധ്യമ ചർച്ചകളിലെ സജീവ വിഷയമായത്.


ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് ജാനകി സുധീർ വെള്ളിത്തിരയിൽ എത്തുന്നത്. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രമായ ഒരു യമണ്ടൻ പ്രേമകഥ എന്ന സിനിമയിലും, ഹോളിവുഡ് എന്ന മറ്റൊരു സിനിമയിലും ഇവർ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ചാണക്യ തന്ത്രം, തീരം തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട ജാനകിക്ക് ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലൂടെ ജനഹൃദയങ്ങളിൽ ഇടം പിടിക്കാനും സാധിച്ചു. എന്നാൽ അഭിനേത്രിയായി മാത്രമല്ല മികച്ച ഒരു മോഡലായും വളരെയേറെ പേരുകേട്ട ഒരു വ്യക്തിയാണ് ജാനകി സുധീർ.


നവമാധ്യമങ്ങളിൽ വളരെ സജീവമായ ജാനകി, തൻറെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഒരു ലക്ഷത്തിനടുത്ത് ആരാധകരും താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. വളരെ ഹോട്ട് ബോൾഡുമായ നിരവധി ചിത്രങ്ങൾ തന്റെ അക്കൗണ്ടിലൂടെ ജാനകി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം തന്നെ ആരാധകവൃന്ദം ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും നേടിയെടുത്ത വിജയം ബിഗ്ബോസിൽ നേടാം എന്ന ഉറച്ച വിശ്വാസത്തോടെയാണ് താരം ബിഗ് ബോസ് വീട്ടിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നത്. ഈ പരിപാടി തനിക്ക് സ്വന്തം ആക്കി മാറ്റാൻ സാധിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ജാനകി വ്യക്തമാക്കിയിട്ടുണ്ട്.


ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി മറ്റു ബന്ധങ്ങൾ ഒന്നുമില്ലാതെ കുറച്ചുനാൾ അടച്ചിട്ട ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ബിഗ് ബോസ് ഷോ. വീടിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളിലൂടെ ഇരുപത്തിനാല് മണിക്കൂറും ആ വീട്ടിൽ ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ അവൾ പൊതുജനങ്ങൾക്ക് കാണാൻ സാധിക്കും. ആദ്യം ഹിന്ദിയിൽ ആരംഭിച്ച ഈ ഷോ വൻ വിജയമായതോടെ മലയാളം ഉൾപ്പെടെയുള്ള മറ്റു പല ഭാഷകളിലേക്കും തുടങ്ങുകയായിരുന്നു. ഗംഭീര വിജയം ആയിരുന്ന ആദ്യ മൂന്ന് സീസണുകൾക്ക് ശേഷം അനൗൺസ് ചെയ്ത നാലാമത്തെ സീസണിൽ ആദ്യത്തെ പ്രഖ്യാപിക്കപ്പെട്ട മത്സരാർഥി ടെലിവിഷൻ മേഖലയുടെ ശ്രദ്ധിക്കപ്പെട്ട നവീൻ അറക്കൽ ആണ്.ഇപ്പോൾ ബിഗ് ബോസ് താരം ജാനകിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം…