തമിഴ്‌നാടിന്റെ മക്കൾ സെൽവൻ ആയിമാറിയ നടനാണ് വിജയ് സേതുപതി.ജൂനിയർ ആർട്ടിസ്റ്റായി സിനിമാലോകത്തെത്തിയ നടൻ നിരവധി കഥാപാത്രങ്ങളെ  തമിഴ് സിനിമലോകത്തിന് സമ്മാനിച്ചുകഴിഞ്ഞു.2010ൽ പുറത്തിറങ്ങിയ ‘തേൻമേർക്ക് പരുവക്കാട്ര്’ലൂടെയാണ് വിജയ് സേതുപതി നടനായി സിനിമയിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ സിനിമ ലോകത്തു തന്നെ നിറഞ്ഞാടുകയാണ്  താരം. മലയാളം തമിഴ് എന്നി ഭാഷകളിൽ ആയിട്ട് നിരവധി ചിത്രങ്ങൾ താരം  പ്രേക്ഷകർക്കായി നൽകിയിട്ടുണ്ട്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയയിൽ ചർച്ചയാകുന്നത് തന്റെ കരിയറിലെ തന്നെ  ഏറ്റവും സന്തോഷകരമായിട്ടുള്ള  കാര്യമാണ്  തനിക്ക്  നിരവധി ആരാധകർ ഉണ്ട് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്താമായിട്ടാണ്  ബോളീവുഡ് നായികാ  ജാൻവി കപൂർ  തന്റെ ഒരഭിമുഖത്തിൽ വിജയ് സേതുപതിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ്  സോഷ്യൽ  മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വിജയ് സേതുപതിയെ തനിക്ക്  വലിയ ഇഷ്ടമാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നുമാണ്  നടി ജാൻവി പറയുന്നത്.

നാനും റൗഡി താൻ എന്ന വിഘ്‌നേശ് ശിവൻ ചിത്രം കണ്ടതിന് ശേഷം വിജയുടെ   നമ്പർ സംഘടിപ്പിച്ച് അദ്ദേഹത്തെ വിളിച്ചു എന്ന് ജാൻവി  കപൂർ പറഞ്ഞു. എന്നതായാലും വിജയുടെ ഒപ്പമുള്ള ചിത്രത്തിനായിട്ട് കത്തിയിരിക്കയാണ്  ജാൻവി കപൂർ.ഓഡിഷന് വരാം എന്നും ജാൻവി  പറഞ്ഞു.