ബേസിൽ ജോസഫ് നായകനായെത്തു പുതിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ദീപാവലി റിലീസായി ഒക്ടോബർ 21 ന് ചിത്രം പ്രദർശനത്തിനെത്തും.

ദർശന രാജേന്ദ്രനാണ് ചിത്രത്തിലെ നായിക.ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻ ദാസാണ്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണിത്. ദർശന രാജേന്ദ്രന്റെ ജയഭാരതിയിലൂടെയാണ് സിനിമ മുന്നോട്ട് പോവുന്നത്.ചിത്രത്തിൽ ദമ്പതികളായിട്ടാണ് ബേസിലും ദർശനയും അഭിനയിക്കുന്നത്.

വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.ഇടത്തരം കുടുംബത്തിൽ ജനിച്ച പെൺകുട്ടി അവളുടെ ജനനം മുതൽ അഭിമുഖീകരിക്കുന്ന കാര്യങ്ങളും അവളുടെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്