‘ഊമ പെണ്ണിന് ഉരിയാടാ പയ്യൻ’ എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടൻ ആണ് ജയസൂര്യ. ഈ ചിത്രത്തിലൂടെ നിരവധി ആരാധകരെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്, ഇപ്പോൾ അങ്ങനെയുള്ള ഒരു കൊച്ചു ആരാധികയെ പ്രേക്ഷകർക്ക്‌ പരിചയപെടുത്തുകയാണ് താരം. ആ ആരാധികയുടെ പേര് നീതു ജെസ്റ്റിൻ . ഈ  ചിത്രം കണ്ടതിനു ശേഷം ഈ ആരാധിക തന്റെ ആ നടനോടുള്ള ആരാധന ഇന്നും കൊണ്ട് നടക്കുകയുകയാണ്  ജയസൂര്യ പറയുന്നു.

നീതു എങ്ങനെയാണ് തന്റെ ആരാധിക ആയതെന്നുള്ള  ഒരു കാർട്ടൂൺ വീഡിയോ  സഹിതമാണ് ജയസൂര്യ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നതു. നിനച്ചിരിക്കാതെ ജയസൂര്യ തന്നെ വിളിച്ചതും നേരിൽ കാണാൻ എത്തിയപ്പോൾ കണ്ണ് നിറഞ്ഞതുമെല്ലാം നീതു വിഡിയോയിൽ പകർത്തിയിട്ടുണ്ട്. ഊമപെണ്ണിനെ  ഉരിയാടാ പയ്യൻ എന്ന ചിത്രം, ഞാൻ സിനിമ  ജീവിതത്തിൽ  പിച്ച വെച്ച് തുടങ്ങുമ്പോൾ  ഞാൻ പോലും  അറിയാതെ എനിക്ക്   ആ  കുഞ്ഞുആരാധികയുടെ മനസിൽ എത്രമാത്രം  സ്‌ഥാനം ഉണ്ടായിരുന്നു എന്നും ജയസൂര്യ പറയുന്നു.

20  വര്ഷങ്ങള്ക്കിപ്പിറം  നീതു എനിക്ക് തന്ന ഈ സമ്മാനത്തിലുണ്ട് ,ഇന്നും തുടർന്നു പോകുന്ന ആ സ്നേഹത്തിന്റെ കഥ, നീതുവിന്റെ ഈ വീഡിയോ പങ്കുവെച്ചുകൊണ്ടു ജയസൂര്യ കുറിച്ചത് ഇങ്ങനെ. നിരവധി സിനിമകൾ  ഇനിയും താരത്തിന്റെ  അണിയറയിൽ  ഒരുങ്ങുന്നുണ്ട്  കോടികൾ മുതൽമുടക്കി നിർമിക്കുന്ന കത്തനാർ ആണ് ഇതിൽ ഏറ്റവും വലിയ പ്രോജക്ട് .