ജയസൂര്യയുടെ സൂപ്പർഹിറ്റ് ചിത്രമായ ‘ജോൺ ലൂഥർ’ മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രത്തിൽ വത്യസ്‌തഥായാർന്ന ഒരു പോലീസ് ഓഫീസറുടെ വേഷം ആയിരുന്നു ജയസൂര്യ കാഴ്ച്ച വെച്ചിരിക്കുന്നത്. താരത്തിന് ഈ സിനിമ ഇരട്ടി സന്തോഷം ആണ് ലഭ്യമാക്കിയിരിക്കുന്നത്. ജോൺ ലൂഥർ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം തനിക്കു യു എ ഇ ഗോൾഡൻ വിസ യുസഫ് അലിയിൽ നിന്നും ലഭിച്ചിരിക്കുകയാണ്. കൂടാതെ ചിത്രത്തിന് കിട്ടിയ ആദ്യപുരസ്കാരം എന്ന നിലയിൽ ലാലേട്ടൻ കുടുംബ സമേതം ‘ജോൺ ലൂഥർ’ കാണുകയും, മികച്ച അഭിപ്രായം സുചിത്ര ചേച്ചി പറയുകയും ചെയ്യ്തതാണ് എന്നും ജയസൂര്യ പറയുന്നു.ചിത്രം കണ്ട പ്രേക്ഷകരുടെ അഭിപ്രായത്തിനു ഒരുപാട് നന്ദി പറയുകയും ചെയ്യ്തു നടൻ.


എനിക്ക് വളരെയധികം സന്തോഷം ഉണ്ട് സുചിത്ര ചേച്ചിയുടെ അഭിനന്ദത്തിന്. ‘ജോൺ ലൂഥർ’ കണ്ടിട്ട് കഴിഞ്ഞ ദിവസം ചേച്ചി വിളിച്ചു പറഞ്ഞു സിനിമ കണ്ടു നന്നായിട്ടുണ്ട് എന്ന് പിന്നീട് ഫോൺ ലാലേട്ടനെ നൽകുകയും അദ്ദേഹം എന്നോട് പറഞ്ഞു മോനെ ‘ജോൺ ലൂഥർ’ കണ്ടു , നിന്റെ വേഷം നന്നായി ചെയ്യ്തിട്ടുണ്ട്, ഷൂട്ടിങ് എല്ലാം നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി എന്ന് പറഞ്ഞു. സിനിമയിൽ അത്ഭുത പ്രതിഭാസം കാണിക്കുന്ന ഈ മഹാനടന്റെ വാചകം എനിക്ക് കിട്ടിയ അവാർഡ് തന്നെയാണ് ജയസൂര്യ പറഞ്ഞു.

ജയസൂര്യ എന്ന നടനും ചിത്രത്തിന്റെ സംവിധയകൻ അഭിജിത്തിനും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും ലഭിക്കുന്ന ഒരു അംഗീകാരം ആണ് ലാലേട്ടന്റെയും കുടുംബത്തിന്റെയും ഈ വാചകങ്ങൾ. ഈ സിനിമയെ ഇഷ്ട്ടപെട്ട പ്രേക്ഷകരും ഒരുപാടു പേര് വിളിച്ചു അഭിപ്രായങ്ങൾ ഷെയർ ചെയ്യുന്നമുണ്ട്. ജയസൂര്യയുടെ അടുത്ത റിലീസ് ആകാനുള്ള ചിത്രങ്ങൾ ‘കത്തനാർ’, ‘ഈശോ’ എന്നിവയാണ്.