തെന്നിന്ത്യൻ പ്രേക്ഷകരെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ധനുഷും, ഐശ്വര്യയും വിവാഹബന്ധം വേർപെടുത്തി എന്നുള്ളത്. എന്നാൽ ഇപ്പോൾ വീണ്ടും ഇവർ ഒന്നിച്ചിരിക്കുകയാണ്, തന്റെ മൂത്തമകൻ യാത്രക്ക് വേണ്ടിയാണു ഇവർ ഒന്നിച്ചു വന്നത്,മകൻ സ്കൂൾ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരുന്നു. ഇതിനു വേണ്ടിയാണു ഇരുവരും ഒന്നിച്ചെത്തിയത്. എന്നാൽ മറ്റൊരു വാർത്തയും കൂടി ഇതേ രീതിയിൽ  ബന്ധം വേർപെടുത്തുന്നു എന്ന രീതിയിൽ ആയിരുന്നു വിജയ് യേശുദാസും ഭാര്യയും. എന്തായാലും ഇപ്പോൾ  ഈ രണ്ടു കുടുംബങ്ങളും ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു.

ധനുഷിന്റെ കുടുംബത്തോടൊപ്പം വിജയ് യേശുദാസിന്റെ കുടുംബവും ഒത്തുള്ള ചിത്രം കണ്ടു ആരാധകർ ഞെട്ടിയിരിക്കുകയാണ്. ധനുഷ് 18  വര്ഷത്തെ വിവാഹജീവിതത്തിനു ശേഷം ഇരുവരും  ബന്ധം വേര്പെടുത്തുവായിരുന്നു. മകനെ പ്രകീർത്തിച്ചു കൊണ്ട് ഐശ്വര്യ തന്റെ  ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കു വെക്കുകയും ചെയ്യ്തു. ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ  ഒരു ദിവസത്തിന്റെ തുടക്കം വളരെ മനോഹരമാണ്, തന്റെ മൂത്തമകൻ സ്കൂൾ ക്യാപ്റ്റനായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

അവരുടെ മാതാപിതാക്കൾ ആകാൻ കഴിഞ്ഞതിൽ വളരെ അഭിമാനം ഉണ്ടെന്നും താരം കുറിച്ച്. ഇപോൾ ഈ കുടുംബങ്ങൾ ഒന്നിച്ചു കണ്ട സന്തോഷം ആണ് ആരാധകർക്കുള്ളത്. പരസ്പരം ചെളിവാരി തേക്കാതെ മാന്യമായ രീതിയിൽ  പിരിയുകയും, കുട്ടികൾക്ക് വേണ്ടി അവർ ഒന്നിക്കുകയും ചെയ്യ്ത ഇവർ തന്നെയാണ് യഥാർത്ഥത്തിൽ മാതാപിതാക്കൾ എന്നും ആരാധകർ ഒന്നടങ്കം പറയുന്നു. സിനിമ മേഖലിയിലെഅടുത്ത സുഹൃത്തുക്കൾ ആണ് ധനുഷും, വിജയ് യേശുദാസും,ഐശ്വര്യയും, ദർശനയും. എന്തായാലും  ഇരുകുടുംബം വീണ്ടും ഒന്നിച്ച  സന്തോഷം എല്ലാവർക്കുമുണ്ട്.