പൃഥ്വിരാജ് പ്രൊഡക്ഷൻ ബാനറിൽ ‘ കടുവ’ ദുബായ് ആകാശത്തു തെളിഞ്ഞു, കടുവ എന്ന് മലയാളത്തിൽ തെളിഞ്ഞതിൽ വളരെ അഭിമാനം തോന്നുന്നു എന്ന് പൃഥ്വിരാജ് പറയുന്നു. നീണ്ട ഇടവേളക്കു ശേഷം ഒരു ആക്ഷൻ ചിത്രവുമായി എത്തുകയാണ് പൃഥ്വിരാജ്. ദുബായി പോലീസ് ഒരുക്കിയ ഡ്രോൺ ഷോ ആസ്വദിക്കാൻ  നടൻ പൃഥിരാജ്, സംയുക്ത മേനോൻ, വിവേക് ഒബ്‌റോയ്, നിർമാതാവ് ലിസ്റ്റിൻ  സ്റ്റീഫൻ എന്നിവരുമുണ്ടായിരുന്നു. ഒരു ആകാശ വിസ്‌മയം തന്നെയായിരുന്നു ദുബായിൽ നടത്തിയത്. കടുവ സിനിമയുടെ മുന്നോടിയായാണ് ദുബായി  ശൈഖ് സായിദ്    റോഡിനു സമീപം  ഡ്രോൺ ഷോ ഒരുക്കിയത്.

ചിത്രത്തിൽ വിവേക് ഒബ്‌റോയ് ഒരു നെഗറ്റീവ് റോളിൽ ആണ് എത്തുന്നത്. ഒരു വെത്യസ്ത  ഒരു  രീതിയിൽ ആണ് കടുവയുടെ പ്രൊമോഷൻ  എത്തിയിരുന്നത് അപ്പോൾ സിനിമയും ഒരു വെത്യസ്ത പുലർത്തുമെന്നാണ്  ആരാധകരുടെ പ്രതീഷ.  പൃഥ്വിരാജ്  പ്രൊഡക്ഷൻസ് ബാനറിൽ  നിർമിച്ച ‘കടുവ’യുടെ ഈ വെത്യസ്ത പുലർത്തുന്ന പ്രൊമോഷൻ വീഡിയോ  ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.


പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. കടുവയുടെ ലോഞ്ച് ദുബായിയുടെ ആകാശത്തു വർണ്ണ വിസ്‌മയം ആക്കിയെന്നു വീഡിയോ കണ്ടവർ എല്ലാം പറയുന്നു. ഇത് തന്റെ അഭിമാന നിമിഷമെന്നും പൃഥ്വിരാജ് പറയുന്നു.