നടൻ  മുരളിയെക്കുറിച്ചുള്ള ഒരു ഓർമ്മ പങ്കുവെക്കുകയാണ് സംവിധായകൻ കമൽ,ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു, ചമ്പക്കുളം തച്ചന്റെ ഷൂട്ടിങ് സമയത്, നെടുമുടി വേണുവും ,മുരളിയും തമ്മിലുള്ള സംഘട്ടന രം​ഗങ്ങൾ എടുത്തു. ചെളിയിൽ കിടന്ന് രണ്ട് പേരും കൂടി അടിക്കുന്നതാണ് സീൻ‍. ഉച്ച വരെ ഷൂട്ട് ചെയ്തു. ബ്രേക്ക് പറഞ്ഞപ്പോൾ കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു വേണുവും, മുരളിയും റൂമിലേക്ക് പോയി, ശേഷംവേണു ശ്രീനിവാസന്റെ കൈയിൽ ഒരു കുറിപ്പ് കൊടുത്തിവിട്ടു, മുരളി മറ്റൊരു സിനിമയുടെ ഡബ്ബിങ്ങിനായി ചെന്നയിലേക്ക് പോയി എന്നായിരുന്നു

താൻ തകർന്ന് പോയി എന്നും   ഒരു വാക്ക് പോലും തന്നോട്  പറയാതെ മുരളിയെ പോലെ അത്രയും ക്ലോസ് ആയ ആക്ടർ ഇങ്ങനെ ചെയ്യുമെന്ന്  താൻ കരുതിയില്ല എന്നാണ് സംവിധായകൻ പറയുന്നത്. മുരളി ഇല്ലാതെ  ഒരു സീൻ പോലും എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു.മധുസാർ ഉള്പെടു എല്ലാവരും എന്നോട് കാര്യങ്ങൾ പറഞ്ഞു സമാധാനിപ്പിച്ചു, അതിന്റെയടുത്ത ദിവസം മുരളി എത്തി. തന്നെ അഭിമുഖീകരിക്കാൻ മുരളിക്ക് മടി തോന്നി. താൻ മുരളിയുടെ മുഖത്ത് നോക്കിയില്ല ,  അസോസിയേറ്റ് ഡയറക്ടർ മുഖേന മുരളിക്ക് നിർദ്ദേശങ്ങൾ‌ കൊടുത്തു എന്നും കമൽ പറഞ്ഞു

ദിവസവും ഇത് ആവർത്തിച്ചപ്പോൾ മുരളി പിന്നിലൂടെ വന്ന് തന്നെ  കെട്ടിപ്പിടിച്ച്മാപ്പ് പറഞ്ഞു ഞാൻ കുറച്ചു ദേഷ്യപ്പെട്ട് പിന്നീട് എല്ലാം പഴയതുപോലെ ആയി, ഇപ്പോൾ ആലോചിക്കുമ്പോൾ അതൊരു  തമാശയായാണ് തനിക്ക് തോന്നുന്നതെന്നും കമൽ പറയുന്നു,