നടി മോഡൽ എന്നീ മേഖലകളിൽ പ്രശസ്തയായ താരമാണ് കനി കുസൃതി. സാമൂഹ്യ പ്രവര്‍ത്തകരായ മൈത്രേയന്റെയും ഡോ എകെ ജയശ്രീയുടെയും മകളാണ് താരം, വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം മിക്കപ്പോഴും പങ്കുവെക്കാറുണ്ട്. ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ അഭിനേത്രിയാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് താരത്തിന് മികച്ച നായികയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചത്. അതികം മലയാള സിനിമയിൽ സജീവമല്ലാത്ത താരത്തിന് ലഭിച്ച അംഗീകാരം മലയാള സിനിമയെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അർഹതപ്പെട്ട തന്റെ സ്ഥാനം കനി നേടിയെടുത്തത്. തനിക്ക് ലഭിച്ച ഈ പുരസ്കാരം ആദ്യ നായിക റോസിക്ക് സമർപ്പിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.  താരം സോഷ്യൽ മീഡിയയിൽ ഒന്നും അധികം സജീവമല്ല, ഇപ്പോൾ കനി തനിക്ക് വന്ന ഒരു കമെന്റിനെ കുറിച്ച് പറയുകയാണ്

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ബാക്ക്‌ലെസ് വസ്ത്രം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തു. അപ്പോള്‍ കുറെ പേര്‍ കമന്റുമായെത്തി. ‘നിനക്കെങ്ങെനെ ധൈര്യം വന്നു ഇങ്ങനെ ചെയ്യാന്‍? ആരാ ഈ ഫോട്ടോ എടുത്തത്? ഇത് കണ്ടാല്‍ നിന്റെ അച്ഛനെന്ത് പറയും?’ എന്നിങ്ങനെയായിരുന്നു കമന്റുകള്‍ എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട്, അച്ഛന്‍ തന്നെ ആ ഫോട്ടോയ്ക്ക് കമന്റിട്ടു, ബ്യൂട്ടിഫുള്‍ പിക്ച്ചര്‍ എന്നായിരുന്നു അച്ഛന്റെ കമന്റ്. അപരിചിതനായ ഒരാളില്‍ നിന്നാണ് നെഗറ്റീവ് കമന്റ് വരുന്നതെങ്കില്‍ ഞാനതില്‍ ഇടപെടാനോ പ്രതികരിക്കാനോ പോകാറില്ല. പിന്നെ എത്രയോ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്, അതൊന്നും മുഴുവന്‍ വായിക്കാന്‍ ആര്‍ക്കുമാവില്ലല്ലോ.