സംസ്ഥാനത്തിനെതിരെ വിദ്വേഷ പ്രചരണവുമായി നടി കരിഷ്മ തന്ന.കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു അതിനാൽ എല്ലാവരും കേരളം ബഹിഷ്‌ക്കരിക്കണം എന്നാണ് നടിയുടെ ആഹ്വാനം.

കരിഷ്മ തന്നയുടെ ബഹിഷ്‌കരണ ആഹ്വാനം ഇങ്ങനെയാണ് ‘കേരളത്തിലെ വിനോദസഞ്ചാരമേഖലയും കേരള ഉത്പന്നങ്ങളും ബഹിഷ്‌കരിക്കണം’  തന്റെ ഇൻസ്റ്റഗ്രം പേജിയുടെയാണ് ഈ ആഹ്വാനം നടി പങ്ക് വെച്ചിരിക്കുന്നത്.ദൈവത്തിന്റെ സ്വന്തം നാട് നായ്ക്കളുടെ നരകമാണെന്നും ഇൻസ്റ്റഗ്രം പോസ്റ്റിൽ കുറിച്ചു.

ടിവി ഷോകളിലൂടെയും വെബ്‌സീരിസുകളിലും സജീവമാണ് നടി കരിഷ്മ തന്ന. കൂടാതെ മോഡലിംങ് രംഗത്തും പ്രവർത്തിച്ചുവരുന്നു.ഹിന്ദി ബിഗ്‌ബോസിലെ മത്സരാർത്ഥി കൂടിയായിരുന്നു കരിഷ്മ തന്ന.