സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവും ലൈംഗികവും ആയ പ്രശ്നങ്ങൾ പലതും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചകൾക്ക് പാത്രമാകാറുണ്ട്. മറ്റു മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ പോലെ തന്നെ സിനിമാമേഖലയിൽ ഉള്ളവർക്കും ഇത്തരത്തിലുള്ള മോശപ്പെട്ട അവസ്ഥകൾ ധാരാളമായി ഉണ്ടാവാറുണ്ട്. സിനിമാ മേഖലയിൽ ചുവടുറപ്പിക്കാൻ ഇത്രത്തോളം ദാരുണമായ പല അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വന്നതായി പിന്നീട് പല അഭിനേതാക്കളും വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇങ്ങനെ പുറത്തുവരുന്ന അവയിൽ പലതും ഞെട്ടിക്കുന്ന വാർത്തകൾ തന്നെയാണ്. സിനിമാരംഗത്ത് തൻറെതായ സ്ഥാനം ഉറപ്പിക്കാൻ വേണ്ടി പലപ്പോഴും സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഇടയിൽ പെട്ടു പോവുകയും സ്വന്തം ശരീരം പോലും കാഴ്ച വയ്ക്കേണ്ടി വരികയും ചെയ്യുന്ന ധാരാളം നടിമാർ മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ഉണ്ട്.


ഇവ തുറന്നു പറയുമ്പോൾ ഇരയായ ഇവർക്ക് നേരെ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളും വളരെ നീചമാണ്. ഇത്തരമൊരു അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി മുന്നോട്ടുവന്നിരിക്കുന്നത് അത് മലയാളത്തിൽ ഒരു പിടി മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത കസ്തൂരി എന്ന നടിയാണ്. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാലോകത്ത് സജീവസാന്നിധ്യമായിരുന്ന കസ്തൂരി 1991 തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 1991 ൽ ആതാ ഓൻ കോയിലിലെ എന്ന തമിഴ് സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ ചുവട് വെയ്ക്കുന്നത്. അതേ വർഷം തന്നെ സുരേഷ് ഗോപി നായകനായ ചക്രവർത്തി എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷത്തിലെത്തിയ നദി അങ്ങനെ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു. അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെ ജനപ്രീതി നേടിയ അമ്മു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കസ്തൂരി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുകയായിരുന്നു.


ചെറിയൊരു ഇടവേള കാലത്ത് മാറിനിന്ന് കസ്തൂരി പിന്നീട് ഗംഭീരമായ തിരിച്ചുവരവ് നടത്തിയത് മോഡലിംഗിലൂടെ ആയിരുന്നു. താരം അന്ന് പങ്കുവെച്ച് ടോപ്‌ലെസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിവാദമാകുകയും ചെയ്തിരുന്നു. ഇവയ്ക്കെല്ലാം ചുട്ടമറുപടി കസ്തൂരി അന്നുതന്നെ നൽകുകയും ചെയ്തിരുന്നു. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും ലും മികച്ച കഥാപാത്രങ്ങൾ ചെയ്തു ആരാധകവൃന്ദം നേടിയെടുക്കാൻ കസ്തൂരിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമയിൽ സജീവമായി നിൽക്കുന്ന താരം 2021 വിജയ് ആൻറണി നായകനായി പുറത്തിറങ്ങിയ തമിഴരശൻ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പിന്നീട് കസ്തൂരി വാർത്തകളിൽ നിറയുന്നത് ബിഗ് ബോസ് തമിഴ് മൂന്നാം സീസണിൽ മത്സരാർത്ഥിയായ എത്തിയാണ്. ഷോയിൽ ശക്തമായ മത്സരം കാഴ്ചവച്ച കസ്തൂരി 63 ദിവസങ്ങളോളം പിടിച്ചു നിന്ന ശേഷമാണ് പുറത്താകുന്നത്. മോഡലിങ്ങിലും മിനിസ്ക്രീൻ രംഗത്ത് മാത്രമല്ല ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന കാര്യത്തിലും കസ്തൂരി ശ്രദ്ധാലുവാണ്.


ഇപ്പോൾ തെന്നിന്ത്യയിൽ ഇതിൽ നിൽക്കുന്ന നടിയായ കസ്തൂരി തൻറെ ജീവിതത്തിൽ ഉള്ള ഞെട്ടിക്കുന്ന ഒരു അനുഭവങ്ങൾ തുറന്നു പറഞ്ഞാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. സിനിമാ മേഖലയിൽ സജീവമായ ഒരു സംവിധായകനിൽ നിന്നും നേരിട്ട് അനുഭവത്തെക്കുറിച്ച് ആണ് താരം തുറന്നു പറയുന്നത്. ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ഗുരുദക്ഷിണയായി സംവിധായകൻ തന്നോട് ശരീരം ആവശ്യപ്പെട്ടു എന്നും ഇടയ്ക്കിടെ അയാൾ തന്നോട് ‘ഗുരുദക്ഷിണ പലവിധത്തിൽ നൽകാൻ സാധിക്കുമല്ലോ’ എന്ന് ചോദിക്കുന്നുണ്ടായിരുന്നു എന്നും താരം വ്യക്തമാക്കുന്നു. എന്നാൽ പിന്നീടാണ് അയാളുടെ യഥാർത്ഥ ഉദ്ദേശം എന്താണെന്ന് മനസ്സിലായത് എന്നാണ് കസ്തൂരി പറയുന്നത്. പക്ഷേ അദ്ദേഹത്തിന് വഴങ്ങാൻ തയാറായിരുന്നില്ല എന്നും അയാൾക്ക് ചുട്ടമറുപടി നൽകിയിരുന്നു എന്നും താരം വ്യക്തമാക്കി. അച്ഛൻറെ പ്രായമുള്ള ഒരാളിൽ നിന്നും ഇത്തരമൊരു അനുഭവം മുൻപും ഉണ്ടായിട്ടുണ്ട് എന്നും താരം തുറന്നു പറയുന്നു. ഇത് ഒറ്റപ്പെട്ട സംഭവം ഒന്നും അല്ല എന്നും ധാരാളം നടിമാരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യമാണെന്നും എന്നും താരം പറയുമ്പോൾ ഞെട്ടുന്നത് പ്രേക്ഷക ലോകമാണ്.