മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നായികയാണ് കാവ്യ മാധവൻ. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാളികളുടെ നായിക സങ്കൽപ്പങ്ങൾ ഒത്തിണങ്ങിയ താരം നിരവധി ആരാധകരെ ആണ് സ്വന്തമാക്കിയത്. വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയും ആരെയും അത്ഭുതപ്പെടുത്തുന്ന സൗന്ദര്യവും ഉള്ള താരത്തിന്റെ സൗന്ദര്യത്തിനോട് അസൂയ തോന്നുന്ന സ്ത്രീകൾ കുറവാണ്. പലരും താരത്തിന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന് പലപ്പോഴും കാവ്യയോട് തുറന്ന് ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കാവ്യ ചിരിച്ചുകൊണ്ടാണ് തനിക്ക് വലിയ സൗന്ദര്യ രഹസ്യങ്ങൾ ഒന്നുമില്ല എന്ന് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ കാവ്യയുടെ ഫാൻസ്‌ ഗ്രൂപ്പിൽ വന്ന ഒരു പഴയ വീഡിയോ ആണ് ആരാധക ശ്രദ്ധ നേടുന്നത്.

തന്റെ ജീവിത ശൈലിയെ കുറിച്ച് തുറന്നു പറയുന്ന കാവ്യയുടെ ഒരു പഴയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കഴിവതും ചിട്ടയായ ജീവിതരീതി പുലർത്തി പോകാൻ ശ്രമിക്കുന്ന ഒരാൾ ആണ് താൻ എന്നും അതിൽ ഒരു വിട്ട് വീഴ്ചയും താൻ ചെയ്യാറില്ല എന്നുമാണ് കാവ്യ പറഞ്ഞത്. നൃത്തത്തിനായാലും നടക്കാൻ പോകുന്നതിനായാലും ഉറങ്ങുന്നതിനായാലും ഒക്കെ കൃത്യമായ സമയം എനിക്ക് ഉണ്ട്. അതിലൊന്നും ഒരു മാറ്റവും വരുത്താൻ താൻ ശ്രമിച്ചിട്ടില്ല എന്നും താരം പറഞ്ഞു.

ഇത് കൂടാതെ കൃത്യമായ ഒരു ഭക്ഷണക്രമവും തനിക്ക് ഉണ്ടെന്ന് താരം പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിൽ കൃത്യമായ ഒരു രീതി ഉണ്ടെന്നും കൃത്യമായി അത് താൻ പാലിക്കാറുണ്ടെന്നും താരം പറഞ്ഞു. പ്രാർത്ഥനയും വ്യായാമവും എല്ലാം കൃത്യമായ സമയങ്ങളിൽ താൻ ചെയ്യാറുണ്ടെന്നും താരം പറഞ്ഞു.