അൻപത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘വെള്ളം’ ‘സണ്ണി ‘എന്നീ സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും ‘കപ്പേള’യിലെ അഭിനയത്തിന് അന്ന ബെൻ മികച്ച നടിയായും തിരഞ്ഞെടുത്തു. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവയാണ് . ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച സിനിമയായി തിരഞ്ഞെടുത്തത് . സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ ആണ്  ജനപ്രിയ ചിത്രം . ജിയോ ബേബിയാണ് മികച്ച തിരക്കഥാകൃത്ത്.

 മികച്ച രണ്ടാമത്തെ ചിത്രം ‘തിങ്കളാഴ്ച നല്ല നിശ്ചയം’,മികച്ച കുട്ടികളുടെ ചിത്രം ‘ബൊണാമി’,മികച്ച സ്വഭാവനടൻ- സുധീഷ്,മികച്ച ഗായിക- നിത്യ മാമെൻ,മികച്ച സ്വഭാവ നടി – ശ്രീരേഖ,മികച്ച കലാസംവിധാനം- സന്തോഷ് ജോണ്‍,മികച്ച ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍,മികച്ച കഥാകൃത്ത് – സെന്ന ഹെഗ്‌ഡേ( ‘തിങ്കളാഴ്ച നല്ല നിശ്ചയം’),മികച്ച ബാലതാരങ്ങൾ-  നിരഞ്ജൻ എസ്. (കാസിമിന്റെ കടൽ), അരവ്യ ശർമ (പ്യാലി),

സെക്രട്ടറിയേറ്റ് പി.ആര്‍. ചേമ്ബറില്‍ നടന്ന പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിച്ചു.സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് പ്ര്യഖ്യാപിച്ചത് .കോവിദഃ വന്നതിന് മുൻപ് തിയറ്ററിലും അതിന്  ശേഷം ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയും കണ്ട 20 ഓളം ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണയിൽ വന്നത് .കന്നഡ സംവിധായകന്‍ പി. ശേഷാദ്രിയും ചലച്ചിത്ര നിര്‍മ്മാതാവ് ഭദ്രനും പ്രാരംഭ ജൂറിയില്‍ അംഗമാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 80 ഓളം സിനിമകള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സര രംഗത്തുണ്ടായിരുന്നു.ഇതിൽ നിന്നും 20 എണ്ണമാണ് അന്തിമ ജൂറിയുടെ പരിഗണയിൽ വന്നത് .

മികച്ച നടനുള്ള പുരസ്കാരങ്ങള്‍ക്കായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ബിജു മേനോൻ മാലിക്, ട്രാന്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിന്  ഫഹദ് ഫാസില്‍,വെള്ളം. സണ്ണി എന്നിവയിലൂടെ  ജയസൂര്യ, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ,ഫോറൻസിക് എന്നിവയിലൂടെ ടൊവിനോ തോമസ്, ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചലൂടെ സുരാജ് വെഞ്ഞാറമൂട്, ‘വേലു കാക്ക ‘ എന്ന സിനിമയിലൂടെ ഇന്ദ്രൻസ് എന്നിവർ  കടുത്തമല്‍സരം കാഴ്ചവെച്ച വിധിനിര്‍ണ്ണയമായിരുന്നു.

നടിമാരില്‍ നിമിഷ സജയന്‍, അന്നാ ബെന്‍, പാര്‍വതി തിരുവോത്ത്, ശോഭന തുടങ്ങിയവരുടെ പേരുകളാണ് അവസാന റൗണ്ട് വരെ ഉയര്‍ന്ന സാധ്യതയില്‍ നിലനിന്നത്.