മലയാളത്തിൽ ഏതു വേഷവും അനായാസം ചെയ്യുന്ന ഒരു നടി ആയിരുന്നു സുകുമാരി, ഇപ്പോൾ താരത്തെ കുറിച്ചു നിർമാതാവ് കിരീടം  ഉണ്ണി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നത്. നിർമാതാവിന്റെ വാക്കുകൾ ഇങ്ങനെ , എന്റെ മിക്ക സിനിമകളിലും സുകുമാരി ചേച്ചി യുണ്ടാകും. ആധാരം എന്ന എന്റെ ചിത്രത്തിൽ ആയിരുന്നു ഞങ്ങൾ ആദ്യമായി പരിചയപ്പെട്ടത് കിരീടം ഉണ്ണി പറയുന്നു

ചേച്ചിയെ വെച്ച് ഏതു സിനിമ ചെയ്യാനും ഏതു നിര്മാതാവിനും താല്പര്യം ആണ് അത്ര സഹകരണ മനോഭാവം ആണ് ചേച്ചിക്ക്, ഒരു ടെൻഷനും ചേച്ചിയിൽ നിന്നും  നമ്മൾക്ക് ഉണ്ടാകില്ല. സമയത്തു തന്നെ ചേച്ചി സെറ്റിൽ ഉണ്ടാകും അത്ര പെർഫെക്റ്റ് ആണ് ചേച്ചി. സാധാരണ ആരിലും കാണാത്ത  രീതിയാണ് ചേച്ചിയിൽ ഉള്ളത്. ചേച്ചി വരുന്നതും പോവുന്നതും സെറ്റിലെ ഡയരക്ടർക്കോ ബാക്കിയുള്ളവർക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. അത്ര പെർഫെക്ട് ആയി മാനേജ് ചെയ്യും, നിർമാതാവ് പറയുന്നു

ചേച്ചിക്ക് അങ്ങോട്ട് കൊടുക്കുന്ന ബഹുമാനത്തേക്കാൾ കൂടുതൽ നമ്മൾക്ക് തിരിച്ചു കിട്ടുകയും ചെയ്‌യും. അതുകൊണ്ടു തന്നെയാണ് ചേച്ചിക്ക് അസ്സിസ്റ്റന്റുകളെ വെക്കാത്തതും, അതിന്റെ ആവശ്യം ചേച്ചിക്ക് വരുന്നില്ല നിർമാതാവ് കിരീടം ഉണ്ണി പറയുന്നു. ഇന്നും ചേച്ചിയുടെ ഒരു വിടവാങ്ങൽ സിനിമാലോകത്തിനു തന്നെ വളരെ നഷ്ട്ടം ആണ് നിർമാതാവ് കൂട്ടിച്ചേർത്തു