ഏഷ്യാനെറ്റ് സംമ്പ്രേഷണം ചെയുന്ന പരമ്പരയാണ് കുടുംബ വിളക്ക് .സുമിത്രയെ ഏതു വിധവും ജയിലിൽ ആക്കാനാണ് വേദികയുടെ ശ്രെമം .ഒരു ശ്രെമം ആദ്യം പരാചയപെട്ടങ്കിലും ഇപ്പോൾ വീണ്ടും ആ ശ്രെമം തുടങ്ങുന്നു. സിതാർത് വേദികയുടെ സ്വഭാവം അറിഞ്ഞിട്ടുഇപ്പോൾ വേദികയെ വീട് വിലക്കിയിരിക്കുകയാണ് എന്നാൽ വേദിക പല ശ്രെമങ്ങളും നടത്തിയിട്ടും സിദ്ധാർഥ് വീട്ടിൽ കയറ്റാൻ നോക്കുന്നില്ല. സുമിത്രയെ വേദികയും സിദ്ധുവിന്റെ അമ്മ സരസ്വതിയും സഹോദരി ശരണ്യയും ചേർന്നാണ് വീട്ടിൽ നിന്ന് പുറത്താക്കിയതും സിദ്ധുവുമായുള്ള സുമിത്രയുടെ വിവാഹ മോചനം നടത്തിയതും. സിദ്ധുവുമായുള്ള വിവാഹം കഴിയും വരെ മാന്യമായി പെരുമാറിയിരുന്ന വേദിക വിവാഹശേഷമാണ് യഥാർഥ സ്വാഭാവം പുറത്തെടുത്തത്. സുമിത്രയെ സാമ്പത്തീകമായി തകർക്കുക എന്നത് മാത്രമാണ് സിദ്ധുവുമായുള്ള വിവാഹം കഴി‍ഞ്ഞത് മുതൽ വേദികയുടെ ലക്ഷ്യം.

വേദിക ആദ്യം ഒരു കള്ളക്കഥ പറഞ്ഞു പിടിപ്പിക്കുന്നു താൻ ഗർഭിണി ആണെന്നാണ് പറഞ്ഞത് എന്നാൽ വേദികയുടെആദ്യ  ഭർത്താവ് സമ്പത്തെ ഇതു പൊളിച്ചടുക്കി കൊടുക്കുന്നു അതോടെ കൂടി സിധുവിനെ വേദികയോടെ ദേഷ്യം ഒന്ന് കൂടി കൂടുന്നു ഇത്തവണ വീണ്ടും കള്ളകേസിൽ കുടുക്കി സുമിത്രയെ ജയിലിലാക്കാനാണ് വേദികയുടെ പദ്ധതി. അതിനായി സുമിത്രയെ നേരിൽ കണ്ട് പ്രകോപിപ്പിക്കാൻ വേദിക ശ്രമിച്ചിരുന്നു. എന്നാൽ സുമിത്ര വഴങ്ങാതെ ആയതോടെ വേദികയ സ്വയം തലക്ക് അടിച്ച് പരിക്കേൽപ്പിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സുമിത്ര തന്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് വേദിക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

ഇതൊരു കള്ളക്കഥയാണെന്നും എത്രയും പെട്ടന്ന് തന്നേയ്ഈ കേസുകൾ പിൻവലിക്കണമെന്ന് സിദ്ധാർഥ് വേദികയോട് ആവശ്യപെടുന്നു എന്നാൽ സിദ്ധാർഥിന്റെ ഉപദേശം മാനിക്കാതെ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് വേദികയുടെ തീരുമാനം. ആശുപത്രിയിൽ എത്തിയ സിദ്ധാർഥ് വേദികയുടെ കള്ളത്തരങ്ങൾക്ക് കൂട്ടുനിൽക്കുന്ന നവീനിനേയും ചോദ്യം ചെയ്തിരുന്നു. എന്നാൽ സുമിത്ര തന്നെയാണ് വേദികയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചത് എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് നവീൻ. വേദികയുടെ പ്രകടനങ്ങൾക്ക് ശേഷം എത്തിയ സരസ്വതി അമ്മയും സുമിത്രയെയയാണ് കുറ്റപ്പെടുത്തിയത് സുമിത്ര സരസ്വതി അമ്മയോടെ പറയുന്ന വാക്കുകൾ കേട്ടിട്ടേ പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട് ജയിലിൽ വേദികയും ,നവീനും ജയിലിൽ പോകുന്നത് കാണാൻ കാത്തിരിക്കുവാണ് എന്നും