നൃത്തലോകത്ത് നിന്ന് സിനിമാലോകത്തേക്ക് എത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ഇപ്പോൾ, പാട്ടും നൃത്തവും ഇഴചേരുന്ന ലയങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ലക്ഷ്മി. സിനിമയുടെയോ നൃത്തപരിപാടികളുടെയോ തിരക്കില്ലാത്ത ഈ  2 വർഷം ഇഷ്ടംപോലെ സമയം തന്റെ ഇഷ്ടങ്ങൾക്കായി വിനിയോഗിക്കുകയാണ് ലക്ഷ്മി.  അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായി രണ്ടായിരത്തിൽ സിനിമയിൽ അരങ്ങേറിയ ലക്ഷ്മിക്കു  അഭിനയ ജീവിതത്തിൽ ഇത് ഇരുപതാം വർഷമാണ്. ഈ  ചിത്രത്തിലേക്ക് നായികയെ അന്വേഷിച്ചു മടുത്ത സംവിധായകൻ ലോഹിതദാസ് ലക്ഷ്മി ഗോപാലസ്വാമിയെ കണ്ടെത്തിയപ്പോൾ ആഹ്ലാദത്തോടെ   ‘‘ഒടുവി‍ൽ നമുക്ക് ഉള്ളിയുടെ നിറമുള്ള നായികയെ കിട്ടി” എന്നാണ് കൂട്ടുകാരനോട് ഫോണിൽ പറഞ്ഞത്.

Lakshmi Gopalaswamy
Lakshmi Gopalaswamy

മോഹൻലാലിനോടുള്ള  പ്രണയമായിരുന്നു  ലക്ഷ്മി വിവാഹം കഴിക്കാതിരിക്കുന്നനല്ല കാരണമെന്ന പലവിധ  ഗോസിപ്പുകള്‍ ഉയര്‍ന്നിട്ടുള്ളതാണ്. ഇപ്പോഴിതാ വിവാഹം കഴിക്കാത്തത്തിന്റെ  സത്യാവസ്ഥ താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ . പതിനേഴാം വയസ്സു മുതൽ താൻ മോഡലിങ് ചെയ്ത് വരുമാനമുണ്ടാക്കുന്ന ആളാണ്  താനെന്നും അതോടൊപ്പം നൃത്ത പരിപാടികളിലൂടേയുമാണ് താൻ ജീവിച്ചത് എന്നും ലക്ഷ്മി പറയുന്നു. താൻ  നയിക്കുന്നത് ആഡംബര ജീവിതമല്ല, ഇപ്പോഴുള്ള ഹോണ്ട സിറ്റി കാർ 10 വർഷം  പഴക്കമുള്ളതുമാണ്. ഇപ്പോഴുള്ള  ജീവിതത്തിൽ ഞാൻ വളരെ ഹാപ്പിയാണെന്നാണ് ലക്ഷ്മി ഒരു  അഭിമുഖത്തിൽ പറഞ്ഞത്.  ഏറ്റവും ഒടുവിൽ താക്കോൽ എന്ന സിനിമയിലാണ് ലക്ഷ്മി അഭിനയിച്ചത്. ദുൽഖർ സൽമാൻ നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടാണ് ലക്ഷ്മിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ.