വ്യത്യസ്ത അവതരണ ശൈലിയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സോഷ്യൽ മീഡിയയിൽ ലക്ഷ്മി  ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള അവതാരകയാണ് ലക്ഷ്മിയെന്ന് താരത്തിന്റെ സോഷ്യൽ മീഡിയ പേജ് ഫോള്ലോ ചെയ്യുന്നവരിൽ നിന്നറിയാം. മനോഹരമായ ചിരിയും വ്യത്യസ്തമായൊരു ഭാഷാശൈലിയുംകൊണ്ട് മലയാളി പ്രീതി പിടിച്ചു പറ്റിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നത് സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ്. ഈ കഴിഞ്ഞ ദിവസം ലക്ഷ്മി തന്റെ  യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച വളരെ മനോഹരമായ വീഡിയോയാണിപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.  ഇതിൽ  തന്റെ മുടിയെ കുറിച്ചുള്ള മുൻകാല ഓര്മകളും വിശേഷങ്ങളും പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി.

lakshmi-nakshathra-old-pic
Lakshmi Nakshathra

മുൻപ് തന്റെ  മുടി ചുരുണ്ടതാണെന്നു പറഞ്ഞാല്‍ ആരും  വിശ്വസിക്കില്ലെന്നുംഅന്നത്തെ മുടിയുടെ അവസ്ഥ വളരെ ദയനീയമാണെന്നും ലക്ഷ്മി പറയുന്നു. പാരമ്പര്യമായി തനിക്കു കിട്ടിയത് ചുരുണ്ട മുടിയാണെന്നുമാണ് ലക്ഷ്മി വ്യക്തമാക്കുന്നത്. ” ചുരുണ്ട മുടി കാരണം പണ്ട് സ്‌കൂളിലും കോളേജിലുമെല്ലാം കുട്ടികള്‍ എന്നെ  ചകിരിയെന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ ഈ  ഇന്‍ഡസ്ട്രിയിലെത്തിയപ്പോള്‍ നിലനില്‍പിനു വേണ്ടി  മുടി സ്മൂത്ത് ചെയ്യുകയായിരുന്നു ” എന്നും  ലക്ഷ്മി പറയുന്നു.

Lakshmi Nakshathra
Lakshmi Nakshathra

കൂടാതെ തന്‍റെ വലിയ  നെറ്റിയെക്കുറിച്ചുള്ള കൗതുകകരമായ  നിരീക്ഷണങ്ങളും  ലക്ഷ്‍മി പങ്കുവെക്കുന്നു. ” എല്ലാവരും തന്‍റെ നെറ്റിയെപ്പറ്റി സംസാരിക്കാറുണ്ടു. വളരെ കയറിയിട്ടുള്ള ഈ നെറ്റി കിട്ടിയത് പഴയ സിനിമാ നടനായ ശങ്കരാടിയില്‍ നിന്നാണ്” എന്നുമാണ് ലക്ഷ്മിയുടെ കൗതുകകരമായ  കണ്ടെത്തൽ. ശങ്കരാടി അമ്മയുടെ വകയിലുള്ളൊരു അമ്മാവനാണ്. അമ്മയുടെ വീട്ടുപേര് ശങ്കരാടിയില്‍ ഹൗസ് എന്നാണ്. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് ആളുകള്‍ ശങ്കരാടി നെറ്റിയെന്നാണ് ആളുകൾ പറയുന്നതെന്നാണ് ലക്ഷ്മി പറയുന്നത്.