മമ്മൂട്ടിയുടെ മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ ആണ് ലാൽ ജോസ് സംവിധാന രംഗത്തു എത്തിച്ചേർന്നത്, ഇപ്പോൾ തനിക്ക് ഫാസിൽ മോഹൻലാൽ കൂട്ടുകെട്ടിലെ ചിത്രത്തെപ്പറ്റിയും അത് താൻ നിരസിച്ചതിനെ പറ്റിയും തുറന്നു പറയുകയാണ്. എന്നാൽ താൻ അത്  നിരസിച്ചത് തന്റെ കരിയറിന് തന്നെ ദോഷം ചെയ്യുകയും ചെയ്യ്തു. ചന്ദ്രനുദിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിൽ ആയിരുന്നു,  അതിൽ അഭിനയിക്കാൻ ദിലീപ് പച്ചക്കൊടിയും കാണിച്ച സന്തോഷത്തിൽ ഇരിക്കുമ്പോൾ ആണ് ആലപ്പി അഷറഫ്‌ എത്തുന്നത്.

അപ്പോൾ ആലപ്പി അഷറഫ പറഞ്ഞു  ഫാസിലിക്ക  ഒരു കഥ പറഞ്ഞു അത് ഡയറക്റ്റ് ചെയ്യാൻ താൻ വരണം എന്ന് പറഞ്ഞു, സത്യത്തിൽ ഈ ആവശ്യുവമായി അഷറഫ് വന്നപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഇപ്പോൾ ഒരു പുതിയ പ്രോജെക്റ്റിൽ ആണ് അതിനുശേഷം നമ്മൾക്ക് ആലോചിക്കാം എന്ന്. എന്നാൽ ആലപ്പി അഷറഫ് പറഞ്ഞു, അത് പറ്റില്ല. ഫാസിൽ സാറിന്റെ പ്രൊഡക്ഷൻ ആണ്.


ഞാൻ പറഞ്ഞു അത് ബുദ്ധിമുട്ട് ആണ് വേറെ വർക്ക് ഉണ്ട്, എന്നാൽ അതിനു പണ൦ വാങ്ങിയിരുന്നില്ല അതുകൊണ്ടു അങ്ങോട്ട് പോകമായിരുന്നു  എന്നാൽ അവർക്ക് കൊടുത്ത വാക്ക് ആലോചിച്ചപ്പോൾ നോ തന്നെ പറഞ്ഞു, എന്നാൽ വര്ഷങ്ങള്ക്ക് ശേഷമാണ് ഞാൻ അറിയുന്നത് അതിലെ നായകനായ നോക്കിയത് മോഹൻലാലിനെയാണ് എന്ന്, അതുപോലെ ഞാൻ ഈ സിനിമ നിരസിച്ചു എന്ന നീരസം പാച്ചിക്കയുടെ മനസിലും ഉണ്ടായി. ആ നീരസം എന്റെ കരിയറിനെ പോലും ബാധിച്ചു. അതിൽ ഞാൻ മനസിലാക്കിയ കാര്യം നമ്മൾ ഒരു കാര്യം നോ പറഞ്ഞാൽ അതും സിനിമ മേഖലയിൽ ആകുമ്പൽ അതവരുടെ മനസിൽ തന്നെ കാണു൦ ലാൽ ജോസ് പറഞ്ഞു.