മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകം തന്നെയാണ് എന്ന് പറയുന്നതിൽ തെറ്റില്ല. ഏത് പ്രായത്തിലുള്ള വേഷവും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച നടി കൂടിയാണ് ലെന. കുറച്ചുനാൾ മുൻപ് ലെന അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. സൊഷ്യൽ മീഡിയയിൽ സജീവമായ ലെന പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ദ ഗ്ലാസ് ഈറ്റിംഗ് ഫാമിലി’ എന്നാണ് തന്റെ വീഡിയോയ്ക്ക് താരം നൽകിയ കാപ്ഷൻ.

2017 മേയ് 15ന് ആദം ജോണിന്റെ ഷൂട്ടിനിടെ ഞാനൊരു പ്രാങ്ക് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു, ഗ്ലാസ് കടിച്ചു മുറിക്കുന്നതായിട്ട്. (സത്യത്തിൽ ഫൈറ്റ് സീനുകളുടെ ഷൂട്ടിന് ഉപയോഗിച്ച വാക്സ് ഗ്ലാസായിരുന്നു അത്.)” “ഈ വർഷം അച്ഛന്റെ ജന്മദിനത്തിന് അമ്മ കോക്ക്ടെയിൽ ഗ്ലാസിനെ പോലെ തോന്നിപ്പിക്കുന്ന ഒരു എഡിബിൾ കേക്ക് ടോപ്പർ ഉണ്ടാക്കി.”

ലെന കുറിക്കുന്നു. ഒരു ഹൊററിനു വേണ്ടി ഞങ്ങളെല്ലാവരും ഗ്ലാസ് കഴിക്കുന്ന ഈ വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്നുവെന്നും ആരും ഇത് വീട്ടിൽ പരീക്ഷിക്കരുതെന്നും താരം തന്റെ വീഡിയോയ്ക്ക് താഴെ കുറിച്ചു, നിരവധി പേരാണ് ഈ വീടിയോയ്ക്ക് കമെന്റുമായി എത്തുന്നത്.

താൻ സിനിമയിലേക്കെത്തിയത് മനപ്പൂർവ്വമല്ല, വളരെ യാദൃശ്ചികമായിരുന്നു എന്ന് ഒരിക്കൽ ലെന പറഞ്ഞിട്ടുണ്ട്. ‘ആദ്യചിത്രം സ്നേഹമായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം വിളി വന്നപ്പോഴെല്ലാം മനസ്സിൽ വല്ലാത്തൊരു സംഘർഷം നടക്കുന്നുണ്ടായിരുന്നു. പതിനാറ് വയസ്സേ അന്നുണ്ടായിരുന്നുള്ളൂ. സിനിമയിലെടുത്തല്ലോ, ഇനി തൻ്റെ സ്വകാര്യത പോകുമല്ലോ എന്നൊക്കെ ചിന്തിച്ചിരുന്നുവെന്നും പിന്നീട് അത് പ്രായത്തിൻ്റെ പ്രശ്നങ്ങളാകുമെന്ന് കരുതി. ചുറ്റുമുണ്ടായിരുന്നവരെല്ലാം സിനിമയെക്കുറിച്ച് മോശം കാര്യങ്ങളാണ് പറഞ്ഞു തന്നിരുന്നത്’, എന്നും ലെന പറഞ്ഞിരുന്നു.