നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടൻ  രമേഷ് പിഷാരടിയ്ക്ക് എതിരെ ഉയരുന്ന ട്രോളുകള്‍ എന്തെന്നാൽ  അദ്ദേഹം പ്രചരണത്തിനു പോയിടത്തെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു എന്നതാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടെ നിന്ന നടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് എംഎല്‍എ ഷാഫി പറമ്പിൽ.

ramesh-pisharody-and-dharmajan..
ramesh-pisharody-and-dharmajan..

തിരഞ്ഞെടുപ്പ് പ്രചാരണത്തിലും നടന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നിരവധി ട്രോളുകളാണ് രമേശ് പിഷാരടിയ്ക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്. അതിനിടെ ഷാഫിയുടെ പ്രതികരണം ഏറെ പ്രസക്തമാണ്. ‘അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്.’ എന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.

Ramesh Pisharody
Ramesh Pisharody

ഒരുപാട്  നന്ദി പിഷാരടി.വളരെയധികം ആര്‍ജ്ജവത്തോടെ  കൂടെ തന്നെ  നിന്നതിന്. നിര്‍ണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകര്‍ന്നതിന്.അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്.