ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് , റോഷൻ മാത്യു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘മഹാറാണി’യുടെ സെക്കന്റ് പോസ്റ്റർ പുറത്തിറക്കി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവി, ചിത്രം സംവിധാനം ചെയ്യുന്നത് ജി മാർത്താണ്ഡൻ. ആരാണ് നായിക എന്ന രീതിയിൽ ആണ് മഹാറാണിയിലെ ഈ പോസ്റ്റർ ഇറക്കിയിരിക്കുന്നത്. എസ്‌  ബി ഫിലിംസിന്റെ ബാനറിൽ  സുജിത് ബാലൻ ആണ് ചിത്രം നിര്മിച്ചിരിക്കുന്നത്.

ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷയാണ് സഹനിര്‍മാതാവ്. ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, ഗൗരി ഗോപകുമാർ,രഘു നാഥ് പാലേരി തുടങ്ങിയവർ ആണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, സില്‍ക്കി സുജിത്, ഛായാഗ്രഹണം, ലോകനാഥന്‍, മുരുകന്‍ കാട്ടാക്കട, അന്‍വര്‍ അലി, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത ആണ് സംഗീതം നല്കിയിരിക്കുന്നത്. ചിത്രം ഉടൻ തീയിട്ടറുകളിൽ റിലീസിനായി എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പറയുന്നത്. കൊത്തിനു ശേഷമാണ് റോഷൻ മഹാറാണിയിൽ എത്തുന്നത്.