അമൽനീരദ് ,മമ്മൂട്ടി കൂട്ടു കെട്ടിൽ ഉണ്ടായ ഭീഷ്മ പർവ്വം മാർച്ച് 3 നെ റിലീസ് ചെയ്യുകയാണ്. ആ ചിത്രത്തിൽ അഭിനയിച്ച കഥാപാത്രത്തെ കുറിച്ചും, തനിക്കുനണ്ടായ അനുഭവത്തെ കുറിച്ചും തുറന്ന് പറയുകയാണ് നടി മാലാ പാർവതി. ഇന്ത്യാഗ്ലിറ്റ്‌സിനോടാണ് മാല പാര്‍വതി പ്രതികരിച്ചത്.ഈ സിനിമയിൽ തന്റെ കഥാപത്രം കുമ്പളങ്ങി സ്ലാങ്ങിലാണ് സംസാരിക്കുന്നത്.ആദ്യ ദിവസത്തെ ഷൂട്ട് കഴഞ്ഞപ്പോൾ അമൽ നീരദ് പറഞ്ഞു അത് കറക്ടാണ്, ഓകെയാണ്. അത് നന്നായി വര്‍ക്കായിട്ടുണ്ട്. തനിക്ക് ഓകെയാണത് എന്ന്.ചേച്ചിക്ക് കുമ്പളങ്ങി പിടിക്കുന്നുണ്ട് .

തന്റെ അഭിനയം കണ്ടിട്ട് മമ്മൂട്ടി എന്ത് പറഞ്ഞു എന്ന ചോദ്യത്തിന് ആണ് അയ്യൊ മമ്മൂക്ക അങ്ങനെയൊന്നും പറഞ്ഞില്ല. മമ്മൂക്കയെ കാണുമ്പോള്‍ തന്നെ നമ്മള്‍ പമ്മും. മമ്മൂക്ക ഇറങ്ങി വരുമ്പോഴേക്ക് എലി ഓടുന്ന പോലെ നമ്മള്‍ ഓടും അങ്ങനെയാണ്ന്നു താരം പറയുന്നു. കഥാപാത്രം സിനിമയില്‍ എങ്ങനെ വന്നിട്ടുണ്ട് എന്ന് അറിഞ്ഞൂടാ. തന്നോട് ആകെ ഇതിനെ കുറിച്ച് ഒരു നല്ല വാക്ക് പറഞ്ഞത് ഭാസിയാണ്. ചേച്ചി പൊളിച്ചിട്ടുണ്ട് . ഞാന്‍ കണ്ടു പടം. ചേച്ചി കൊള്ളാം നന്നായിട്ടുണ്ട്. പൊളി സാധനമാണത്എന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.

തനിക്ക് ഭയങ്കര സന്തോഷമായി. കാരണം മുമ്പൊന്നും ഭാസി തന്റടുത്ത് ഇങ്ങനെ വന്നിട്ട് പറഞ്ഞിട്ടില്ല. കുറച്ച് മുന്നെ അമ്മയുടെ മീറ്റിങ്ങിന് വന്നപ്പൊ സൗബിനും താന്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞുവെന്നും മാല പാര്‍വതി പറയുന്നു. ഭീഷ്മ പര്‍വ്വതതില്‍ മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്