കുടുംബ പ്രേഷകരുടെ പ്രിയ താരദമ്പതികൾ ആണ് മാളവിക കൃഷ്ണദാസും ഭർത്താവ് തേജസും ,ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, തേജസ് ഇപ്പോൾ മർച്ചന്റ് നേവിയിലാണ് ജോലി ചെയ്യുന്നത്.ഇപ്പോഴിതാ അഞ്ച് മാസത്തെ കടൽ ജീവിതത്തിനുശേഷം തേജസ് തിരികെ നാട്ടിലെത്തിയിരിക്കുകയാണ്. കൊച്ചിയിലാണ് തേജസ് വന്നിറങ്ങിയത്.മാളവികയും അമ്മയും ബന്ധുക്കളും തേജസിനെ കൂട്ടാനായി പോയിരുന്നു. റോസപ്പൂക്കൾ നിറച്ച ബൊക്കയുമായി ചെന്ന് പ്രണയാർ‌ദ്രമായ ഒരു സ്വീകരണമാണ് തേജസിന് മാളവിക നൽകിയത്

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇത്തരത്തിലുള്ള എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്നത്. ആദ്യം നിറയെ ബലൂണുകളുമായി എയർപോട്ടിൽ വരാനാണ് തീരുമാനിച്ചിതെന്നും എന്നാൽ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും മാളവിക പറയുന്നു. എന്തെന്നില്ലാത്ത സന്തോഷവും ആഹ്ലാദവുമൊക്കെ മാളവികയുടെ മുഖത്തുണ്ടായിരുന്നു. മനസ് അതിയായ സന്തോഷത്തിലാണ് മാളവികയും വീഡിയോയിൽ പറയുന്നുണ്ട്,

തേജസ് വരുന്നുവെന്ന് കേൾക്കുമ്പോൾ എന്താണ് തോന്നുന്നതെന്നാണ് അമ്മയോട് മാളവിക ചോദിച്ചത്. ഇനി കുറച്ചുനാൾ തനിക്ക് റെസ്റ്റെടുക്കാമല്ലോ.. നിന്റെ പുറകെ ഓടാൻ ആളായല്ലോ എന്നായിരുന്നു മാളവികയുടെ അമ്മയുടെ മറുപടി. കാരണം ഷൂട്ട് അടക്കമുള്ള എല്ലാ കാര്യങ്ങൾക്കും മാളവികയ്ക്കൊപ്പം അമ്മയാണ് തേജസ് ഒപ്പമില്ലാത്തതിനാൽ പോയിരുന്നത്