കഴിഞ്ഞ ദിവസം ജൂഡ് ആന്റണിയുടെ ചിത്രം 20018  ന്റെ ട്രയിലർ ലോഞ്ചിൽ മമ്മൂട്ടി  ജൂഡിനോട് പറഞ്ഞു തല മുടി ഇല്ലെങ്കിലും അവനു നല്ല ബുദ്ധിയാണ് എന്ന്, ഇത് മമ്മൂട്ടി ജൂഡിനെ ബോഡി ഷെയിംങ് നടത്തിയെന്ന് ആരോപിച്ചിരുന്നു എന്നാൽ അതിനെ മമ്മൂട്ടി മാപ്പു ചോദിച്ചതായി സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, താരത്തിന്റെ ക്ഷമാപണം ഇങ്ങനെ ആയിരുന്നു.

പ്രിയരേ കഴിഞ്ഞ ദിവസം 20018  ട്രയിലർ ലോഞ്ചിൽ ജൂഡ് ആന്റണിയോട് പ്രെകീർത്തിക്കുന്ന തരത്തിൽ പറഞ്ഞത്  ചിലർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു എന്നും ഇനിയും എങ്ങനെ മേലാൽ ആവർത്തിക്കില്ല എന്നും ഞാൻ ഉറപ്പു തരുന്നു . ഇതെനിക്ക് ഓർമ്മിപ്പിച്ചു തന്നവർക്ക് എന്റെ നന്ദി പറയുന്നു, ഇതായിരുന്നു താരത്തിന്റെ വാക്കുകൾ ഉള്കൊണ്ടിച്ചുകൊണ്ടുള്ള കുറിപ്പ്.

ഇങ്ങനൊരു ബോഡി ഷെയിംങ് നടത്തിയെന്ന് ആരോപിച്ചു ക്ഷമ പറഞ്ഞ മമ്മൂട്ടിയുടെ കുറിപ്പിന് താഴെ ആയി ഇപ്പോൾ ജൂഡ് ആന്റണി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്, എനിക്ക് ആ വാക്കുകൾ അഭിനന്തനീയമായാണ് തോന്നിയത് മമ്മൂക്ക, എന്റെ സുന്ദരമായ തല കാരണം മമ്മൂക്കക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. സംവിധായകൻ ജൂഡിന്റെ ഈ കമെന്റിനെ നിരവധി ആൾക്കാരാണ് ലൈക്കുമായി എത്തുന്നത്.