ഇപ്പോൾ മലയാള സിനിമയിൽ ചൂടുപിടിയ്ക്കുന്ന രണ്ടു വാർത്തകൾ ആണ് പ്രേഷകരുടെ  ഇടയിൽ സംസാര വിഷയം ആകുന്നത്, മമ്മൂട്ടിയുടെയും, മോഹൻലാലിൻറെ ഓരോ സൂപ്പെർഹിറ്റ്‌ ചിത്രങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മമ്മൂട്ടി യുടെ അടുത്ത ചിത്രീകരണം തുടങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം സംവിധാന൦ ചെയ്യുന്നത് ജിയോ ബേബി ആണ്, ഈ കാര്യം  താരം തന്നെ മുൻപ് പറഞ്ഞിരുന്നു. കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നി സിനിമകളുടെ സംവിധായകൻ കൂടിയായ ജിയോ ബേബി അടുത്ത് താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂക്ക തന്നെയാണ് നായകനായി എത്തുന്നത്.

ഈ ചിത്രം മമ്മൂക്കയുടെ നിർമാണ കമ്പിനിയായ മമ്മൂട്ടി കമ്പിനി തന്നെ നിർമിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ഇപ്പോൾ സിനിമയുടെ നായികവേഷത്തിൽ ആര് വേണമെന്നുള്ള ചർച്ചയിൽ ഒരു ഉത്തരം കിട്ടിയിരിക്കുകയാണ്. തമിഴകത്തിന്റെ സൂപ്പർ താരറാണി ജ്യോതികയാണ് നായിക ആയി എത്തുന്നത്. വളരെ വത്യസ്തമായ ഒരു ചിത്രം തന്നെയാണ് ഇതെന്ന് ജിയോ ബേബി പറയുന്നു.

ചിത്രത്തിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുന്നതായിരിക്കും എന്നാണ് റിപ്പോർട്ട്. ഇപ്പോൾ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതുപോലെ തന്നെ മോഹൻലാലിനെ നായകനാക്കി ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്, ഈ ചിത്രം ഒരു കൊമേഴ്‌സ്യൽ ഇന്റെർറ്റൈനർ ചിത്രം തന്നെയായിരിക്കും എന്നാണ് റിപ്പോർട്ട്. ആന്ധ്രയിൽ നടക്കുന്ന  ഒരു ഗുസ്തിമത്സരത്തിന്റെ കഥയുമായാണ് ഈ ചിത്രം എത്തുന്നത്. സിനിമയുടെ പ്രധാന ലൊക്കേഷൻ ആന്ധ്രയുടെ മലനിരകൾ തന്നെയാണന്നും പറയുന്നു, ചിത്രത്തിൽ ഒരു വൻ താര നിര തന്നെഅഭിനയിക്കുന്നുണ്ടന്നാണ് റിപ്പോർട്ട്.