മലയാളസിനിമക്ക് നിരവധി പുതുമുഖങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് ലാൽജോസ്. ഇപ്പോൾ പുതിയ ചിത്രത്തിൽ നായികനായകന്മാരായി വരാൻ ഒരുങ്ങുകയാണ് അദ്ദേഹം. നാളെ റിലീസ് ചെയ്യുന്ന ‘സോളമന്റെ തേനീച്ചകൾ’ എന്ന ചിത്രത്തിൽ ആണ് അദ്ദേഹം ഇങ്ങനെ പുതുമുഖങ്ങളെ സമ്മാനിക്കുന്നത്. മഴവിൽ മനോരമായിൽ സംപ്രേഷണം ചെയ്യുന്ന നായികാ നായകൻ എന്ന പ്രോഗ്രമിന്റെ  വിധികർത്താവ് ആണ് ലാൽജോസ്, ആ ഷോയിൽ നാല് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിൻസി അലോഷ്യസ്, ദർശന, ആഡീസ്   അക്കരെ, ശംഭു എന്നിവരാണ് സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്‌.

ചിത്രത്തിൽ കേന്ദരകഥാപാത്രമായി എത്തുന്നത് ജോജു ജോർജ് ആണ്. ഈ ഷോയിൽ കോഴിക്കറി ഉണ്ടാക്കുന്ന  ഒരു വീഡിയോ ചെയ്തു മുൻപ് തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആയ രണ്ടു വൃക്തികൾ ആണ് ദർശന, വിൻസി അലോഷ്യസും. കുറച്ചു ദിവസങ്ങൾക്ക് മുൻപ്  സോളമന്റെ തേനീച്ചകൾ എന്ന ടീമിനോട് മമ്മൂട്ടി  സംസാരിച്ചിരുന്നു. അന്ന് അദ്ദേഹം ഈ വീഡിയോയെ കുറിച്ച് പറയുകയും ചെയ്യ്തിരുന്നു. എന്നാൽ മമ്മൂട്ടി എന്റെ വീഡിയോയെ കുറിച്ചല്ല പറഞ്ഞത്.

സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിൽ മ്റ്റൊരു നായിക ഉണ്ട് ദർശന, ആ താരത്തെപ്പറ്റി ആയിരുന്നു അദ്ദേഹം പറഞ്ഞത് വിൻസി പറയുന്നു. അദ്ദേഹം ദർശനയോടു ആ കോഴിക്കറി വീഡിയോ കണ്ടിട്ടുണ്ടന്നും, എന്നോട് ഇയാൾ കുറെ പടങ്ങളിൽ  ഇപ്പോൾ അഭിനയിച്ചല്ലോ എന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. വളരെ പ്രയാസം ആയിരുന്നു കോഴിക്കറി ഉണ്ടാക്കുന്ന ആ വീഡിയോ, വളരെ പ്രയാസപ്പെട്ട ആയിരുന്നു ദർശന ആ കോഴിക്കറി വെച്ചതും അത് മമ്മൂക്കക്കും അറിയാമായിരുന്നു അതുകൊണ്ടു തന്നെയാണ് അദ്ദേഹം അങ്ങനെ ഒരു അഭിനന്ദനം ദര്ശനക്കു നൽകിയത് വിൻസി അലോഷ്യസ് കൂട്ടിച്ചേർത്തു.