ഇന്നലെ ആയിരുന്നു ദുൽഖറും അമാലും തങ്ങളുടെ മകൾ മറിയത്തിന്റെ പിറന്നാൾ ആഘോഷിച്ചത്. സിനിമ മേഖലയിൽ ഉള്ളവർ എല്ലാം മറിയതിനു ആശംസകളുമായി എത്തിയിരുന്നു. മറിയത്തിന്റെ പിറന്നാൾ കേക്കിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ താരകുടുംബത്തിൽ മറ്റൊരു ആഘോഷം ആണ് ഇന്ന് നടക്കുന്നത്. മമ്മൂട്ടിയും ഭാര്യയും ഇന്ന് തങ്ങളുടെ നാൽപ്പത്തിരണ്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. നിരവധി പേരാണ് താരത്തിനും താരപത്നിക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

“ഉമ്മയ്ക്കും വാപ്പച്ചിക്കും ആശംസകൾ. ഈ ചിത്രം കഴിഞ്ഞ വർഷമുള്ളതാണെന്ന് തോന്നുന്നു! നിങ്ങളെ പോലെയാവാൻ ശ്രമിക്കുകയാണ് ഞങ്ങൾ, വീട്ടിൽ ഇത് ഫെസ്റ്റിവൽ വീക്കാണെന്നും” ആണ് ദുൽഖർ സൽമാൻ കുറിച്ചിരിക്കുന്നത്. നാൽപ്പത്തി രണ്ടു വർഷങ്ങൾ കൊണ്ട് മമ്മൂട്ടിയുടെ മുഴുവൻ വിജയത്തിനും പിന്നിൽ ഉള്ള വ്യക്തിയാണ് സുൽഫത്ത് എന്ന് പലരും പറഞ്ഞിരുന്നു. ലോകത്തിലെ മികച്ച ഭാര്യമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ആദ്യ പത്തിൽ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും ഉണ്ടാകുമെന്നു ഒരിക്കൽ മണിയൻപിള്ള രാജു പറഞ്ഞിരുന്നു. നിരവധി പേരാണ് താര ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.

1979ൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. വിവാഹത്തിന് ശേഷം ആണ് മമ്മൂട്ടിക്ക് സിനിമയിൽ നിന്നും കൂടുതൽ പ്രശസ്തി ലഭിച്ചത്. തന്റെ ഭാഗ്യം തെളിഞ്ഞത് വിവാഹത്തിന് ശേഷം ആണെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്.