സിനിമയിൽ എത്തിയിട്ടിപ്പോൾ 50 വർഷങ്ങൾ കഴിയുന്നു. ഈ വളർച്ചകളിൽ എല്ലാം മമ്മൂട്ടിക്ക് കൂട്ടായി സുല്‍ഫത്ത് ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ഭാര്യ മാമൂട്ടി സുലു എന്നാണ് ഭാര്യയെ വിളിക്കുന്നത്. ഇരുവരും ജീവിതത്തിൽ സുഹൃത്തുക്കളെ പോലായിരുന്നു.

സിനിമ മേഖലയിൽ എത്തുന്നതിന് മുൻപായിരുന്നു ഇരുവരുടേയും വിവാഹം. ആ കാലങ്ങളിൽ അഭിഭാഷകനായി പ്രവർത്തിക്കുകയായിരുന്നു മമ്മൂട്ടി. നാട്ടുനടപ്പ് പ്രകാരമുള്ള രീതിയിലാരുന്നു ഇരുവരുടെയും വിവാഹം. താൻ സുല്ഫിത്തിനെ കാണുന്നത് പെണ്ണുകാണാൻ പോയ സമയം ആയിരുന്നു എന്ന് മാമൂട്ടി സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

താൻ ആദ്യം രണ്ട് പെണ്ണുകാണൽ നടത്തിയെങ്കിലും അതൊന്നും ശെരിയായില്ല മൂന്നാമത് കണ്ട പെണ്ണാണ് സുൽഫിത്ത് എന്നും മമ്മൂട്ടി പറഞ്ഞു. വാപ്പയും ഉമ്മയും സമ്മതം മൂളിയതോടെ സുല്‍ഫത്തിനെ വിവാഹം ചെയ്യുകയായിരുന്നു. ആ കാലത്ത് സുല്‍ഫത്ത് പ്രീഡിഗ്രി വിദ്യാര്‍ഥിനിയായി പഠിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം 7 ദിവസങ്ങൾക്കിപ്പുറമാണ് താൻ ഒരു സിനിമയിൽ അഭിനയിക്കാനായി പോകുന്നത്. അതിനു മുന്‍പ് ചെയ്ത സിനിമകളിലെല്ലാം ചെറിയ വേഷമായിരുന്നു. അഭിനയത്തോടൊപ്പം ആദ്യമൊക്കെ വക്കീല്‍ ജോലിയും ചെയ്തിരുന്നു. പിന്നീട് ഒരു വർഷകാലയളവിന് ശേഷമാണ് അഭിനയത്തിലേക്ക് പൂർണമായി ഇറങ്ങുന്നത് എന്നും മമ്മൂട്ടി പറഞ്ഞു.

youtube abonnees kopen