നടന്‍ മമ്മൂട്ടിയ്‌ക്കെതിരെ ഒരു വീട്ടമ്മ നടത്തിയിട്ടുള്ള ആരോപണത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. സഹായം ചോദിക്കാനായി വിശന്ന് വലഞ്ഞ് 2 ദിവസം മമ്മുട്ടിയുടെ വീടിനു മുന്നില്‍ യാചിച്ചു നിന്നിട്ടും താന്‍ ആരാധനയോടെ കാണുന്ന ആ താരം ഒന്നു നോക്കുകപോലും ചെയ്തില്ല. തന്നെ കണ്ടിട്ടും തല കുനിഞ്ഞിരുന്നു പോയി ഇതൊക്കെയാണ് സങ്കടത്തോടെ വീട്ടമ്മ പറയുന്നത്. ഗതികേടുകൊണ്ട് സഹായം അഭ്യര്‍ത്ഥിക്കാനായി മമ്മൂട്ടിയുടെ വീടിനു മുന്നില്‍ കാത്തുനിന്ന ആരാധികയ്ക്കാണ് നിരാശ ഫലം.


സഹായം ചോദിക്കാനായി വിശന്ന് വലഞ്ഞ് 2 ദിവസം ആണ് മമ്മുട്ടിയുടെ വീടിനു മുന്നില്‍ യാചിച്ചു നിന്നത്. എന്നാല്‍, താന്‍ ആരാണെന്നോ എന്തിനാണ് ഇങ്ങനെ വന്നു നില്‍ക്കുന്നതെന്നോ മമ്മൂട്ടി അന്വേഷിച്ചില്ല എന്ന് യുവതി ആരോപിക്കുന്നത്. താന്‍ ദൈവത്തിനെ പോലെ ആരാധിക്കുന്ന മമ്മൂട്ടി ഒന്നു നോക്കുകപോലും ചെയ്തില്ലെന്ന് പറയുമ്പോള്‍ യുവതി വിതുമ്പുകയാണ്. രണ്ട് ദിവസവും മമ്മൂക്ക പുറത്തിറങ്ങുമ്പോള്‍ തന്നെ കണ്ടെങ്കിലും നോക്കാതെ കുനിഞ്ഞിരുന്നു പോയി. നേരെ നോക്കിയാല്‍ തന്നെ കാണുമെന്ന് ഉറപ്പുണ്ടായിരുന്നു അതിനാലാകും അദ്ദേഹം കുനിഞ്ഞിരുന്നു പോയതെന്നും യുവതി പറയുന്നു. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ.. കൂട്ടുകാരിക്കുവേണ്ടി ലോണ്‍ എടുക്കാന്‍ താന്‍ ജാമ്യം നിന്നു അതോടെയാണ് ഈ ദുരവസ്ഥ തനിക്കുണ്ടായത്. .


കിഡ്‌നി രോഗം കാരണം ആ കൂട്ടുകാരി മരണപ്പെട്ടു. അങ്ങനെ ആ പണമെല്ലാം താന്‍ അടക്കേണ്ടി വന്നു. അതേടെ സമ്പാദ്യമെല്ലാം നഷ്ടമായി. ഭര്‍ത്താവ് ഇപ്പോള്‍ വയ്യാതായി ഓള്‍ഡേജ് ഹോമിലാണ്. മക്കള്‍ രണ്ടു പേരും നന്നായിട്ട് പഠിക്കുന്ന കുട്ടികള്‍ ആണ് മൂത്തമകള്‍ ആന്ധ്രായില്‍ നഴ്‌സിംഗിനും മകന്‍ സിവില്‍ സര്‍വീസ് കോച്ചിം ഗിനുമാണ് പോകുന്നത്. അവരുടെ ഫീസടക്കാന്‍ പോലും തന്റെ കയ്യില്‍ പണമില്ല. മക്കള്‍ പഠിക്കുന്നതുകൊണ്ട് മാത്രമാണ് ആത്മഹത്യ ചെയ്യാതെ ഇങ്ങനെ നില്‍ക്കുന്നത്. സര്‍ക്കാരിനെ നിരവധി തവണ സമീപിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. സര്‍ക്കാരില്‍ നിന്ന് തനിക്കൊരു വീടു കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.


തന്റെ മക്കളുടെ പഠിത്തം എങ്ങനെയെങ്കിലും നടക്കണമെന്ന് മാത്രമാണ് ഇപ്പോഴത്തെ തന്റെ ആവശ്യം. അതിനായി മമ്മൂട്ടിയോ യൂസഫലിയോ ആരെങ്കിലും തന്നെ സഹായിക്കണമെന്നും യുവതി പറയുന്നു. സര്‍ക്കാര്‍ തന്നെ സഹായിക്കാന്‍ തയ്യാറായില്ല അത് കൊണ്ടാണ് താന്‍ ദൈവത്തെ പോലെ ആരാധിക്കുന്ന മമ്മൂട്ടിയുടെ അടുത്തു സഹായം അഭ്യര്‍ത്ഥിച്ചു പോയത്. പക്ഷെ തന്നോട് അദ്ദേഹം ചെയ്തത് തന്നെ വളരെ വിഷമത്തിലാക്കി എന്ന് യുവതി പറയുന്നു. എന്തായാലും മമ്മൂട്ടിയുടെ വാക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. വിവിധ മാധ്യങ്ങളിലൂടെ യുവതിയുടെ വാക്കുകള്‍ ഇപ്പോള്‍ വൈറലാണ്.