അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്‌താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു തവണ ക്യാന്സറിനോട് പൊരുതി വിജയിച്ച താരമാണ് മമത, അന്നും തന്റെ വേദനകൾ എല്ലാം ഉള്ളിലടക്കി താരം വിജയിച്ചു.

ഇപ്പോഴിതാ ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച്‌ തുറന്നു പറയുകയാണ് ‌ മംമ്ത. സിനിമയില്‍ ഞങ്ങള്‍ അടികൂടുന്ന കഥാപാത്രങ്ങളായിരുന്നു.ദിവസം മുഴുവന്‍ വഴക്കിടുന്ന ഞങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. നല്ല സുഹൃത്തുക്കളാണ്. അടികൂടിക്കൂടിയാണ് സുഹൃത്തുക്കളായത്.. ആ സൗഹൃദം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഈ ചിത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിയാനായത്. അത് ഞങ്ങളുടെ സൗഹൃദത്തെ രൂപപ്പെടുത്തി.

മൈബോസിന്റെ സ്‌ക്രിപ്റ്റില്‍ ഞങ്ങള്‍ക്ക് ഒരുപാട് പെര്‍ഫോം ചെയ്യാനുളള കാര്യങ്ങളുണ്ടായിരുന്നു. ദിലീപേട്ടനും ഞാനും തമ്മില്‍ ചില കാര്യങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. ഒന്നാമത് ഞാന്‍ കുറച്ച്‌ വെസ്‌റ്റേണെെസ്ഡ് ആണ്. എന്റെ ശക്തി ഇംഗ്ലീഷാണ് മലയാളമല്ല. എന്നാല്‍ ദിലീപേട്ടന്‍ ഒട്ടും വെസ്‌റ്റേണെെസ്ഡ് അല്ല, ദിലീപേട്ടന്റെ സ്‌ട്രെംഗ്ത് മലയാളം ആണ്.കാണാനും ഞങ്ങള്‍ തമ്മില്, ഇപ്പോ ദിലീപേട്ടന്‍ ഒന്ന് നേരെ നിന്നാല്‍ മാത്രമേ എന്റെ ഉയരത്തില് വരുളളൂ.ഇവരുടെ സിനിമയിൽ എല്ലാം തന്നെ അടികൂടുന്ന കഥാപാത്രങ്ങൾ ആണ്, എന്നാൽ റിയൽ ലൈഫിൽ അങ്ങനെ അല്ല, അടി കൂടി കൂട്ട് കെട്ടായ ജോഡികൾ ആണിവർ, ആ കൂട്ടുകെട്ട് ഇവർക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട് . ദിലീപും മമതയും സിനിമയിൽ ഉള്ളതിനേക്കാൾ നല്ല സൗഹൃദത്തിലാണ് സിനിമക്ക് പുറത്തും.